തിരുവന്തപുരം: സംഗീത പ്രതിഭകൾ പങ്കെടുക്കുന്ന സ്വാതി സംഗീതോത്സവത്തിന് തുടക്കം. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള കുതിര മാളികയിൽ അമൃത വെങ്കിടേശിൻ്റെ സംഗീത കച്ചേരിയോടെയാണ് സ്വാതി സംഗീതോത്സവത്തിന് തുടക്കമായത്. വൈകിട്ട് ആറിന് പൂയം തിരുനാൾ ഗൗരി പാർവതി ഭായി ഉദ്ഘാടനം നിർവഹിച്ചതോടെയാണ് ഈ വർഷത്തെ സ്വാതി സംഗീതോത്സവത്തിന് തുടക്കമായത്. കർണാടിക് സംഗീതജ്ഞ അമൃത വെങ്കിടേശാണ് സ്വാതി സ്മരണയ്ക്കു മുന്നിൽ ആദ്യ സംഗീതാർച്ചന നടത്തിയത്.
സ്വാതി സംഗീതോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം
കവടിയാർ കൊട്ടാരമാണ് എല്ലാ വർഷവും ജനുവരി മാസത്തിൽ നടക്കുന്ന സംഗീതോത്സവം സംഘടിപ്പിക്കുന്നത്.
സ്വാതി സംഗീതോസവത്തിന് തിരുവനന്തപുരത്ത് തുടക്കം
കവടിയാർ കൊട്ടാരമാണ് എല്ലാ വർഷവും ജനുവരി മാസത്തിൽ നടക്കുന്ന സംഗീതോത്സവം സംഘടിപ്പിക്കുന്നത്. ജനുവരി 14 വരെ നടക്കുന്ന സംഗീതോത്സവത്തിൽ നിരവധി പ്രമുഖർ പങ്കെടുക്കും. എല്ലാ ദിവസവും വൈകിട്ട് ആറ് മുതൽ ഒമ്പത് വരെയാണ് സംഗീതോത്സവം നടക്കുക. 14 ന് കവടിയാർ കൊട്ടാരത്തിലെ രാമവർമയുടെ പ്രത്യേക സംഗീത പരിപാടിയോടെ ഈ വർഷത്തെ സ്വാതി സംഗീതോത്സവത്തിന് സമാപനമാകും.
Last Updated : Jan 5, 2020, 3:15 AM IST