കൗമാരക്കാർക്കിടയിൽ പെരുകുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ അടിസ്ഥാന കാരണങ്ങളുടെ അന്വേഷണമാണ് സ്വർണ്ണമത്സ്യങ്ങൾ എന്ന സിനിമയുടെ ഇതിവൃത്തം. കുട്ടികൾക്ക് കൃത്യതയുള്ള ലൈംഗിക വിദ്യാഭ്യാസവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും നൽകേണ്ടതിന്‍റെ പ്രസക്തിയെക്കുറിച്ചാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തും സംവിധായകനുമായ ജിഎസ് പ്രദീപ് പറഞ്ഞു.
മികച്ച പ്രേക്ഷക പ്രതികരണം നേടി ജിഎസ് പ്രദീപ് ചിത്രം 'സ്വർണ്ണമത്സ്യങ്ങൾ'
ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തനായ ജി.എസ് പ്രദീപ് സംവിധാനം ചെയ്ത ചിത്രം, കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
വാർത്താസമ്മേളനം
ആകാശ്, ജസ്നിയ, കസ്തൂർബാ എന്നീ ബാലതാരങ്ങൾ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. അഴകപ്പന്‍റേതാണ് ഛായാഗ്രഹണം. 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.