കേരളം

kerala

ETV Bharat / state

സ്വര്‍ണക്കടത്ത് കേസ് : സമരം ശക്തമാക്കാനുറച്ച് യുഡിഎഫ്, ഏകോപന സമിതി യോഗം ഇന്ന്

ലോക കേരള സഭയിൽ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം യുഡിഎഫ് യോഗത്തില്‍ ഉണ്ടായേക്കും

swapna suresh allegation on cm  udf meeting on protest  udf meeting thirivananthapuram  സ്വര്‍ണക്കടത്ത് കേസ്  യുഡിഎഫ് ഏകോപന സമിതി യോഗം  വി ഡി സതീശന്‍  സ്വപ്‌ന സുരേഷ്
സ്വര്‍ണക്കടത്ത് കേസ് : സമരം ശക്തിപ്പെടുത്താനുറച്ച് യുഡിഎഫ്, ഏകോപന സമിതി യോഗം ഇന്ന്

By

Published : Jun 16, 2022, 8:28 AM IST

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. തുടർസമരപരിപാടികൾ ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ഔദ്യോഗിക വസതിയിൽ വൈകിട്ട് മൂന്ന് മണി മുതലാണ് യോഗം.

Also Read 'മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി': ഗുരുതര ആരോപണവുമായി സ്വപ്ന

ലോക കേരള സഭയിൽ പങ്കെടുക്കണോ എന്ന കാര്യത്തിലും യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. പ്രതിപക്ഷ സമരങ്ങൾ അടിച്ചമർത്താനുള്ള ഇടതുനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനവും യോഗത്തിലുണ്ടാകും. സ്വർണക്കടത്ത് കേസിൽ പിണറായി വിജയനും കുടുംബത്തിനും നേരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് പ്രതികരിക്കണം എന്ന ആവശ്യമാണ് യുഡിഎഫ് നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്.

ABOUT THE AUTHOR

...view details