തിരുവനന്തപുരം:സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിൽ 38 കോടിയുടെ നിക്ഷേപമുള്ളതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കണ്ടെത്തൽ. യു. എ. ഇ കോൺസുലേറ്റിൻ്റെ അക്കൗണ്ടും ഇതേ സ്വകാര്യ ബാങ്കിലാണ്. കോൺസുലേറ്റിൻ്റെ അക്കൗണ്ടിൽ നിന്നും സ്വപ്നയുടെ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് മാനേജരിൽ നിന്നും അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ഇ.ഡി ശേഖരിച്ചു. ഇതേ ബാങ്കിൽ തന്നെ സ്വപ്നയ്ക്ക് ലോക്കർ ഉള്ളതായും ബാങ്ക് മാനേജർ വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്ക് പണമായി പിൻവലിക്കാനാകുന്നതിലധികം തുക സ്വപ്ന സുരേഷ് ബാങ്കിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. പരിധിയിൽ കൂടുതൽ തുക പിൻവലിക്കാൻ അനുവദിച്ചില്ലെങ്കിൽ യു.എ.ഇ കോൺസുലേറ്റിൻ്റെ അക്കൗണ്ട് വേറെ ബാങ്കിലേയ്ക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് തുക പിൻവലിച്ചത്.
സ്വപ്ന സുരേഷിന് സ്വകാര്യ ബാങ്കിൽ 38 കോടിയുടെ നിക്ഷേപമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് - s 38 crore in a private bank
കോടികളുടെ ഇടപാടുകൾ നടക്കുന്ന അക്കൗണ്ട് നഷ്ടമാകുമെന്നുള്ളതു കൊണ്ടാണ് സ്വപ്നയുടെ ഭീഷണിയ്ക്ക് വഴങ്ങിയതെന്നും ബാങ്ക് മാനേജർ ഇ.ഡി യോട് വ്യക്തമാക്കിയതായാണ് വിവരം.
കോടികളുടെ ഇടപാടുകൾ നടക്കുന്ന അക്കൗണ്ട് നഷ്ടമാകുമെന്നുള്ളതു കൊണ്ടാണ് സ്വപ്നയുടെ ഭീഷണിയ്ക്ക് വഴങ്ങിയതെന്നും ബാങ്ക് മാനേജർ ഇ.ഡി യോട് വ്യക്തമാക്കിയതായാണ് വിവരം. കേസിലെ നാലാം പ്രതി സന്ദീപ് നായർക്കും ഇതേ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ടുമായി ബന്ധപ്പെട്ട് മൂന്നു തവണയാണ് ബാങ്ക് മാനേജരെ ഇ.ഡി ചോദ്യം ചെയ്തത്. ബാ ങ്കിലെ സി.സി. ടി.വി ദൃശ്യങ്ങളും പരിശോധിക്കും. തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു സ്വകാര്യ ബാങ്കിലും സ്വപ്നയ്ക്കും സന്ദീപിനും അക്കൗണ്ടും ലോക്കറും ഉള്ളതായും ഇ.ഡി കണ്ടെത്തി. ഈ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്.