തിരുവനന്തപുരം:സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിന്‍റെ പുനരന്വേഷണത്തിനായുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു. ഐ.ജി. എസ് ശ്രീജിതിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തെ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തന്‍ കാണി നയിക്കും. സംഘത്തിൽ 14 ഉദ്യോഗസ്ഥര്‍ ഉണ്ടാകും. മെയ് 31നാണ് ഗംഗേശാനന്ദ കേസ് പുനരന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയായിരുന്നു. സംഘത്തിന്‍റെ ആദ്യയോഗം ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്നു.
ജനനേന്ദ്രിയം മുറിച്ച കേസ്; ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു
മെയ് 31നാണ് ഗംഗേശാനന്ദ കേസ് പുനരന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഐ.ജി എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല
2017 മെയ് 19ന് രാത്രിയിലാണ് കേരളത്തെ ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. ഗംഗേശാനന്ദ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയ രക്ഷാര്‍ത്ഥം 23 കാരിയായ വിദ്യാർഥിനി ഇയാളുടെ ജനനേന്ദ്രിയം ഛേദിച്ചെന്നായിരുന്നു തിരുവനന്തപുരം പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഉന്നതര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
ഗംഗേശാനന്ദയെ മാത്രം പ്രതിയാക്കി കേസിലെ മറ്റ് തെളിവുകള്‍ അന്വേഷണത്തില്‍ പൊലീസ് ബോധപൂര്‍വ്വം ഒഴിവാക്കിയതായാണ് ക്രൈം ബ്രാഞ്ചിന്‍റെ നിഗമനം. ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അക്രമം നടത്തിയത് പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്‍ബന്ധത്തെ തുടർന്നാണെന്നും ഹൈക്കോടതിയിലും പോക്‌സോ കോടതിയിലും പെണ്‍കുട്ടിയും മാതാപിതാക്കളും മൊഴി നല്‍കിയതും കേസിന്‍റെ പുനരന്വേഷണത്തിന് വഴിയൊരുക്കി. കത്തിയിലെ വിരലടയാളം നഷ്ടപ്പെടുത്തിയതും കത്തി എവിടെ നിന്നു വന്നുവെന്നതും പൊലീസ് അന്വേഷണത്തില്‍ ഒഴിവാക്കപ്പെട്ടതും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കാന്‍ കാരണമായി.
TAGGED:
swami gangesanada