കേരളം

kerala

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് - യു ഡി എഫ് ധാരണയെന്ന് കെ.സുരേന്ദ്രൻ

അഴിമതി കേസ് പറഞ്ഞ് യു ഡി എഫിനെ പിണറായി ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്നും സുരേന്ദ്രൻ

surendran byte about election  തിരുവനന്തപുരം  തദ്ദേശ തെരഞ്ഞെടുപ്പ്  എൽ ഡി എഫ് - യു ഡി എഫ്  കുഞ്ഞാലികുട്ടി  ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് - യു ഡി എഫ് ധാരണയെന്ന് കെ.സുരേന്ദ്രൻ

By

Published : Nov 13, 2020, 4:51 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫ് - യു ഡി എഫ് ധാരണയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് അടക്കം ദുർബല സ്ഥാനാർഥികളെ പരസ്‌പര ധാരണ പ്രകാരം നിർത്തുന്നു. ഇരു മുന്നണികളും പ്രതിസന്ധിയിലായതിനാൽ പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് ധാരണയ്ക്ക് പിന്നിൽ.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് - യു ഡി എഫ് ധാരണയെന്ന് കെ.സുരേന്ദ്രൻ

അഴിമതി കേസ് പറഞ്ഞ് യു ഡി എഫിനെ പിണറായി ബ്ലാക്ക് മെയിൽ ചെയ്യുന്നു. കുഞ്ഞാലികുട്ടിയാണ് നീക്ക് പോക്കിന് നേതൃത്വം നൽകുന്നത്. പാലാരിവട്ടം പാലത്തിലെ അഴിമതിയുടെ ഗുണഭോക്താവ് കുഞ്ഞാലികുട്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. യു ഡി എഫ് നേതാക്കളുടെ അഴിമതി കേസുകൾ തേച്ച് മാച്ച് കളയുന്നു. ഒരു അന്വഷണവും സർക്കാർ നടത്തുന്നില്ല. ജനങ്ങൾ ഇത് മനസിലാക്കി വോട്ട് ചെയ്യും. വോട്ടർ പട്ടികയിൽ 5 ലക്ഷം പേരെ അവസാന നിമിഷം കൂട്ടി ചേർത്തു. ഇത് തിരഞ്ഞെടുപ്പ് ഇടത് അനുകൂലമാക്കാനുള്ള അട്ടിമറിയാണെന്ന് സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്ക് കുത്തിയാക്കുന്നു. ഇതിനെതിരെ നിയമ പോരാട്ടം നടത്തും.

കൊവിഡിന്‍റെ പേരിലുള്ള പോസ്റ്റൽ വോട്ടും തട്ടിപ്പിനാണ്. ഇതിനുള്ള മാനദണ്ഡം ഇതു വരെ വ്യക്തമാക്കിയിട്ടില്ല ഇത് ചരിത്രത്തിൽ ആദ്യമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെ എതിർക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി.വി.രാജേഷ് പൂജപ്പുര വാർഡിൽ നിന്ന് നഗരസഭയിലേക്ക് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പിയിൽ വിമതശല്യമോ വിഭാഗീയതയോ ഇല്ല. ഇത്തരം പ്രചരണം അടിസ്ഥാന രഹിതമാണ്. അർഹതയുള്ളവർക്ക് അവസരം നൽകും. എല്ലാവർക്കും സീറ്റ് നൽകാനാവില്ല.ശോഭ സുരേന്ദ്രൻ പാർട്ടി വിടും തുടങ്ങിയ പ്രചരണങ്ങൾ ദുഷ്ടലാക്കോടെയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

ABOUT THE AUTHOR

...view details