കേരളം

kerala

ETV Bharat / state

ലോക്ക്‌ഡൗണ്‍ മാനദണ്ഡം പാലിച്ച് പള്ളികളിൽ ഞായറാഴ്‌ച കുർബാനകൾ നടന്നു

ആരാധനക്കെത്തുന്നവർക്ക് കർശന നിയന്ത്രണങ്ങളോടെയായിരുന്നു പള്ളിയിലേക്ക് പ്രവേശനം.

sunday mass  thiruvananthapuram church  തിരുവനന്തപുരം ക്രൈസ്‌തവ ദേവാലയങ്ങൾ  പാളയം സെന്‍റ് ജോസഫ് കത്തീഡ്രൽ  എൽഎംഎസ്‌എസ്‌ഐ പള്ളി  പട്ടം സെന്‍റ് മേരീസ് കത്തീഡ്രൽ  ഞായറാഴ്‌ച കുർബാന  തെർമൽ സ്‌കാനിങ്
ലോക്ക് ഡൗണ്‍ ഇളവ്; പള്ളികളിൽ ഞായറാഴ്‌ച കുർബാനകൾ നടന്നു

By

Published : Jun 14, 2020, 2:58 PM IST

തിരുവനന്തപുരം: ഇളവ് ലഭിച്ചതിന് ശേഷമുള്ള ആദ്യ ഞായറാഴ്‌ച തിരുവനന്തപുരം നഗരത്തിലെ ക്രൈസ്‌തവ ദേവാലയങ്ങൾ സജീവമായി. കർശന നിയന്ത്രണങ്ങളോടെയാണ് പള്ളികളിൽ പ്രാർഥന നടന്നത്. അതേസമയം നഗരത്തിലെ പ്രധാന ദേവാലയങ്ങളിലൊന്നായ പാളയം സെന്‍റ് ജോസഫ് കത്തീഡ്രൽ തുറന്നില്ല.

എൽഎംഎസ്‌എസ്‌ഐ പള്ളി, പട്ടം സെന്‍റ് മേരീസ് കത്തീഡ്രൽ തുടങ്ങിയ പള്ളികളിൽ ഞായറാഴ്‌ച കുർബാനകൾ നടന്നു. ആരാധനക്കെത്തുന്നവർക്ക് കർശന നിയന്ത്രണങ്ങളോടെയായിരുന്നു പള്ളിയിലേക്ക് പ്രവേശനം. എത്തുന്നവരുടെ പേരും വിവരങ്ങളും രേഖപ്പെടുത്തിയ ശേഷം തെർമൽ സ്‌കാനിങ്ങിനും വിധേയമാക്കിയാണ് പള്ളിയിലേക്ക് കടത്തിവിട്ടത്. സാനിറ്റൈസറുൾപ്പടെയുള്ളവ പുറത്ത് സജ്ജീകരിച്ചിരുന്നു. ഇടവകാംഗങ്ങൾക്ക് മാത്രമാണ് പ്രവേശനം. പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനമുണ്ടായിരുന്നില്ല.

പല പള്ളികളിലും വിശ്വാസികളുടെ എണ്ണം കുറവായിരുന്നു. ആരാധനാലയങ്ങളിൽ പോകുന്നതിനായി ഞായറാഴ്‌ചയിലെ സമ്പൂർണ ലോക്ക് ഡൗണിൽ സർക്കാർ കഴിഞ്ഞ ദിവസം ഇളവ് നൽകിയിരുന്നു.

ABOUT THE AUTHOR

...view details