തിരുവന്തപുരം: ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രാണ് പ്രവർത്തന അനുമതി. പാല്‍ വിതരണം, ആശുപത്രികള്‍, ലബോറട്ടറികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രവര്‍ത്താനുമതി.
ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ - കൊവിഡ് 19
പാല്‍ വിതരണം, ആശുപത്രികള്‍, ലബോറട്ടറികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രവര്‍ത്താനുമതി.
നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍
ഹോട്ടലുകളില്‍ പാഴ്‌സല്‍ വഴി ഭക്ഷണം വിതരണം ചെയ്യാം. മെഡിക്കല്‍ അനുബന്ധ ആവശ്യങ്ങള്‍ക്കും കൊവിഡ് 19 സന്നദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മാത്രമാണ് യാത്രാനുമതി. ജില്ലാ അധികാരികളുടെയോ പൊലീസിൻ്റെയോ പാസ് ഉള്ളവര്‍ക്ക് അടിയന്തര യാത്ര അനുവദിക്കും. മാലിന്യ നിര്‍മാര്‍ജന തൊഴിലാളികള്‍കളെയും നാളെത്തെ ലോക്ക് ഡൗണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ജനങ്ങൾ പൂര്‍ണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആഭ്യര്‍ത്ഥിച്ചു.