തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന ശരാശരി മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം 45ശതമാനം അധികമഴ കേരളത്തില്‍ ലഭിച്ചിരുന്നു.
ആശ്വാസമായി വേനല്‍ മഴയെത്തിയേക്കും: പകല്‍ താപനില കുറയും - kerala weather
വേനല്‍മഴയെത്തുന്നതോടെ സംസ്ഥാനത്തെ ചുട് കുറയാന്‍ സാധ്യത
മഴയെത്തും;ചൂട് കുറയും
വേനല്‍മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ചൂട് കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥനിരീക്ഷണകേന്ദ്രം വ്യക്‌തമാക്കി. പകല്‍ താപനില പൊതുവെ സാധാരണയെക്കാള്‍ കുറവ് അനുഭവപ്പെടാനാണ് സാധ്യത. കുറഞ്ഞ താപനില സാധാരണ നിലയില്‍ അനുഭവപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.