തിരുവനന്തപുരം: കൊവിഡ് ഇടവേളയ്ക്ക് ശേഷം കുട്ടികൾക്ക് അവധിക്കാല ക്യാമ്പുമായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി. കിളിക്കൂട്ടം എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് ഏപ്രിൽ 3 മുതൽ മെയ് 25 വരെയാണ് നടക്കുക. 6 വയസ് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം അനുവദിക്കുക. രാവിലെ 9.30 മുതൽ 5 മണി വരെയാണ് ക്യാമ്പിന്‍റെ പ്രവർത്തന സമയം.
പന്ത്രണ്ട് വിഷയങ്ങളിൽ ക്ലാസുകൾ:കുട്ടികൾക്ക് ശാരീരികവും മാനസികവുമായ കരുത്തും വൈഞ്ജാനിക അറിവും കലാപരമായ ഭാവനയും വർധിപ്പിയ്‌ക്കുന്ന 12 വിഷയങ്ങളിലാണ് ക്ലാസുകൾ നടക്കുക. നാടകം, നൃത്തം, ചിത്രരചന, സംഗീതം, വയലിൻ, ഗിത്താർ, കീബോർഡ്, തബല, മൃദംഗം, ഡ്രംസ്, സ്പോക്കൺ ഇംഗ്ലീഷ്, കരാട്ടെ, കളരി, കോഡിങ് ആൻ്റ് റോബോട്ടിക്‌സ്, ഗണിത ശാസ്ത്രം, സ്‌പീച്ച് തെറാപ്പി എന്നിവയിലെല്ലാം ക്ലാസുകൾ നൽകും. രാവിലെ 9.30 മുതൽ 12 .30 വരെയാണ് ക്ലാസുകൾ. ഉച്ചയ്ക്ക് ശേഷമുള്ള സമയം കുട്ടികൾക്ക് വിനോദവും അതിലൂടെ അറിവും പ്രധാനം ചെയുന്ന പ്രവർത്തികളാണ്. ഇതിൽ മാതൃഭാഷ ശേഷി ഉയർത്തൽ, നാടൻ പാട്ടുകൾ, മാലിന്യ സംസ്‌കരണത്തിൻ്റെ കടമകൾ, മാജിക്, മോട്ടിവേഷൻ ക്ലാസുകൾ എന്നിവയും സംഘടിപ്പിക്കും.
പ്രവേശനം 6 മുതൽ 16 വരെയുള്ള കുട്ടികൾക്ക്: കിളിക്കൂട്ടം ക്യാമ്പിലേക്ക് പ്രവേശനം 6 മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കാണ്. ഇവരെ പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് ബാച്ചുകളായി തരം തിരിച്ചാകും ക്ലാസുകൾ നടക്കുക. 6 മുതൽ 8 വയസ് വരെ ഒരു ബാച്ചും 9 മുതൽ 12 വയസ് വരെ ഒരു ബാച്ചും 13 മുതൽ 16 വയസ് വരെയുള്ള കുട്ടികള്‍ക്ക് മറ്റൊരു ബാച്ച് എന്നിങ്ങനെയാകും ബാച്ചുകൾ തരംതിരിക്കുക. പ്രായത്തിൻ്റെ കൂടിഅടിസ്ഥാനത്തിലാകും ക്ലാസുകൾ ക്രമീകരിക്കുക. എല്ല ദിവസവം രാവിലെ 30 മിനിറ്റ് യോഗയും ആഴ്‌ചയിൽ ഒരുദിവസം ഫിസിക്കൽ ട്രയിനിങും ആഹാര അറിവ് സംബന്ധിച്ച് ബോധവത്കരണവും നൽകും.