കേരളം

kerala

ETV Bharat / state

സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു - സുഗതകുമാരി

തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ള സുഗതകുമാരിക്ക് ഒരു തവണ ഹൃദയാഘാതം ഉണ്ടായി. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്‌ടർമാർ.

Sugathakumari's health condition remains critical  Sugathakumari  സുഗതകുമാരി  സുഗതകുമാരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല
സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

By

Published : Dec 22, 2020, 7:36 PM IST

തിരുവനന്തപുരം: കൊവിഡ് ബാധിതയായി ചികില്‍സയില്‍ കഴിയുന്ന കവയത്രി സുഗതകുമാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് സുഗതകുമാരി ചികില്‍സയിലുള്ളത്. ഒരു തവണ ഹൃദയാഘാതം ഉണ്ടായി. നേരത്തെ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതിനാൽ ഇപ്പോൾ ഉണ്ടായ ആഘാതം ഹൃദയത്തിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വൃക്കകളുടെ പ്രവർത്തനവും തകരാറിലാണ്. കൊവിഡ് ശ്വാസകോശത്തെ ബാധിച്ചിരിക്കുന്നതിനാൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഓക്‌സിജൻ നിലനിർത്തുന്നത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ABOUT THE AUTHOR

...view details