തിരുവനന്തപുരം:ഇടതുസര്‍ക്കാരിന്‍റെ മദ്യനയത്തെ വിമര്‍ശിച്ച് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി. നൈറ്റ് ക്ലബുകളും പബ്ബുമൊക്കെയായി സായിപ്പിന്‍റെ മൂന്നാംകിട ഏർപ്പാടുകൾ സംസ്ഥാനത്തേക്ക് കൊണ്ടു വരികയാണ്. പുതുതലമുറയെ നശിപ്പിക്കുന്ന നീക്കമാണിത്. തീരുമാനങ്ങളില്‍ ഭയം തോന്നുന്നതായും സുഗതകുമാരി പറഞ്ഞു. ഓരോ വീട്ടിലും ചാരായം വാറ്റാനുള്ള അനുമതി സർക്കാർ നൽകുകയാണ്.
മദ്യനയത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് സുഗതകുമാരി - Sugata Kumari
പുതുതലമുറയെ നശിപ്പിക്കുന്ന നീക്കമാണിത്. തീരുമാനങ്ങളില്‍ ഭയം തോന്നുന്നതായും സുഗതകുമാരി പറഞ്ഞു.
മദ്യനയത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് സുഗതകുമാരി
സ്ത്രീകളെ കുറിച്ച് ചിന്തിക്കാതെയുള്ള നടപടിയാണിത്. ഇടതുസർക്കാരിന്‍റെ ഭാഗത്ത് നിന്നാണ് ഇത്തരം നീക്കങ്ങളുണ്ടാകുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നതായും അവര്‍ പറഞ്ഞു. പിറന്നാൾ ആശംസകളുമായി വീട്ടിലെത്തിയ ആർച്ച് ബിഷപ്പ് സൂസെപാക്യം, പാളയം ഇമാം ഷുഹൈബ് മൗലവി, വി.എം സുധീരൻ എന്നിവർക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ആഘോഷങ്ങളിലെങ്കിലും ആശംസകൾക്ക് സുഗതകുമാരി നന്ദിപറഞ്ഞു.