തിരുവനന്തപുരം: ഒരു ദേശീയ ദിനപത്രത്തിനു അഭിമുഖം നല്‍കിയ അവസരത്തില്‍ മുസ്ലീം ലീഗിനും പി.കെ.കുഞ്ഞാലിക്കുട്ടിക്കുമെതിരെ പരാമര്‍ശം നടത്തിയെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. മുസ്ലീം ലീഗ് മുന്നണി വിടുമോ എന്ന ചോദ്യത്തിന് ഒരിക്കലും അതുണ്ടാകില്ലെന്ന മറുപടിയാണ് താന്‍ നല്‍കിയതെന്ന് സുധാകരന്‍ പറഞ്ഞു. മുസ്ലീം ലീഗ് യു.ഡി.എഫിന്‍റെ അഭിവാജ്യ ഘടകമാണ്.
ലീഗിനെതിരെ താന്‍ പരാമര്‍ശം നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം, നിഷേധിച്ച് കെ സുധാകരന്‍ - Will the Muslim League leave the front
മുസ്ലീം ലീഗ് മുന്നണി വിടുമോ എന്ന ചോദ്യത്തിന് ഒരിക്കലും അതുണ്ടാകില്ലെന്ന മറുപടിയാണ് താന്‍ നല്‍കിയതെന്ന് സുധാകരന്‍ പറഞ്ഞു
കോണ്‍ഗ്രസും ലീഗും അതിന്‍റെ നേതാക്കളും തമ്മിൽ ഒരിക്കലും ഉലയാത്ത ബന്ധമാണുള്ളത്. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഈ ബന്ധം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. മുസ്ലീം ലീഗ് മുന്നണി വിടുമെന്നും യു.ഡി.എഫ് ദുര്‍ബലമാകുമെന്നും ഉള്ള ചിന്ത ചിലരുടെ ദിവാസ്വപ്‌നങ്ങളില്‍ നിന്നും ഉദിച്ചതാണ്.
യു.ഡി.എഫിന്‍റെ കെട്ടുറപ്പിനും മതേതര കേരളത്തിന്‍റെ നിലനില്‍പ്പിനും മുസ്ലീം ലീഗ് വഹിക്കുന്ന പങ്ക് നിസ്‌തുലമാണ് എന്ന ഉറച്ച ബോധ്യമുള്ള ആളാണ് താനെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.