തിരുവനന്തപുരം: അതിവേഗ റെയിൽ പാതയ്ക്ക് സ്റ്റാൻഡേർഡ് ഗേജ് എന്നത് കേന്ദ്ര സർക്കാർ അംഗീകരിച്ച നയമെന്ന് സിൽവർ ലൈൻ സംവാദത്തിൽ പദ്ധതിയെ അനുകൂലിക്കുന്ന റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ. യാത്ര, ചരക്കുനീക്കം ആവശ്യങ്ങൾക്കായി ബ്രോഡ്ഗേജ് ലൈനുകൾ എന്നതാണ് റെയിൽവേയുടെ ചിന്താഗതി. അതിനാൽ നിലവിലുള്ള ലൈനുകൾ റി - അലൈൻ ചെയ്യാൻ റെയിൽവേ തയ്യാറാകില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വളവ് ഒഴിവാക്കാൻ റെയിൽവേ പുതിയ പാതകൾ നിർമിക്കണമെന്ന ആർ.വി.ജി മേനോന്‍റെ നിർദേശത്തെ സുബോധ് ജയിൻ പിന്തുണച്ചു. കെ റെയിൽ ഭാവിയിൽ ഫീഡർ ലൈൻ ആയി മാറും. ഏത് പദ്ധതി തുടങ്ങിയാലും ആദ്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും അദേഹം അഭിപ്രായപ്പെട്ടു.