ബൈക്ക് ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു - hit by a lorry
തോന്നയ്ക്കൽ കുടവൂർ പുന്നവിള വീട്ടിൽ നിഥിനാണ് മരിച്ചത്
തിരുവനന്തപുരം: ടാർ കയറ്റിവന്ന ടോറസ് ലോറിയുടെ പിറകില്‍ ബൈക്കിടിച്ച് ബിരുദ വിദ്യാർഥി മരിച്ചു. തോന്നയ്ക്കൽ കുടവൂർ പുന്നവിള വീട്ടിൽ നിഥിന്‍ (19) ആണ് മരിച്ചത്. പോത്തൻകോട് എസ്എൻഡിപി ഹാളിന് മുന്നിൽ പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം. മംഗലപുരം ഭാഗത്ത് നിന്നും പോത്തൻകോട് ഭാഗത്തേക്ക് വന്നിരുന്ന ബൈക്ക് റോഡുപണിക്കായി വന്ന ടോറസ് ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഥിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോന്നയ്ക്കൽ സായിഗ്രാമം കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് നിഥിൻ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.