തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി നടത്താന്‍ തയാറായി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ കേരളാ, എം.ജി, കുസാറ്റ് തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്റ്റുഡന്‍സ് കോണ്‍ക്ലേവ് ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും കോണ്‍ക്ലേവില്‍ പങ്കെടുക്കും.
ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി; സ്റ്റുഡന്‍സ് കോണ്‍ക്ലേവ് സംഘടിപ്പിച്ച് സര്‍ക്കാര്‍ - kerala government
കേരളാ, എം.ജി, കുസാറ്റ് തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്
ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി
ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി വിദ്യാര്‍ഥികളുമായി ആശയ സംവാദം നടത്തും. ഉന്നവിദ്യാഭ്യാസ വികസനത്തിന് പുറമേ നവകേരള നിര്‍മാണത്തിനുള്ള ആശയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.