തിരുവനന്തപുരം:എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അവസരം. ലോക്ക് ഡൗണിന് മുമ്പ് പഠിക്കുന്ന ജില്ലയ്ക്ക് പുറത്തുള്ള ജില്ലകളിൽ കുടുങ്ങിപ്പോയവർക്കാണ് അവസരം ഒരുക്കുന്നത്. ഇപ്പോഴുള്ള ജില്ലയിലെ പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കാം. ജില്ലയ്ക്കുള്ളിൽ പരീക്ഷ കേന്ദ്രം മാറ്റാൻ കഴിയില്ല. പരീക്ഷ കേന്ദ്രം മാറ്റാൻ ഓൺലെനിൽ അപേക്ഷ നൽകണം. വ്യാഴാഴ്‌ച വൈകിട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം.
എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അവസരം - sslc exam center
പഠിക്കുന്ന ജില്ലയ്ക്ക് പുറത്തുള്ള ജില്ലകളിൽ ലോക്ക്‌ഡൗണില്‍ കുടുങ്ങിപ്പോയവർക്കാണ് അവസരം ഒരുക്കുന്നത്
എസ്.എസ്.എൽ.സി പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അവസരം
എസ്.എസ് .എൽ സി ക്കാർ sslcexam.kerala.gov.in എന്ന വെബ് സൈറ്റിലും ഹയർ സെക്കണ്ടറി ,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് യഥാക്രമം www.hscap.kerala.gov.in , www.vhscap.kerala.gov.in എന്നി വെബ് സൈറ്റുകളിലും അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ അവർ പഠിക്കുന്ന മീഡിയം ഉള്ള പരീക്ഷ കേന്ദ്രമാണ് തെരഞ്ഞെടുക്കേണ്ടത്. ഹയർ സെക്കണ്ടറി ,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ അവർ പഠിക്കുന്ന കോഴ്‌സുകൾ ലഭ്യമായ പരീക്ഷ കേന്ദ്രം കണ്ടെത്തി അപേക്ഷിക്കണം.