തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ലൈഫ് പദ്ധതി തട്ടിപ്പെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷാംഗങ്ങൾ ധർണ നടത്തി. നഗരസഭ പരിധിയിലുള്ള അർഹരായവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയെന്നും പദ്ധതിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയുമാണ് യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തിയത്.
ലൈഫ് പദ്ധതി തട്ടിപ്പെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭയിൽ ധർണ
അർഹരായവരെ ലൈഫ് പദ്ധതിയിൽ നിന്നും ഒഴിവാക്കിയെന്നും പദ്ധതിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയുമാണ് ധർണ നടത്തിയത്.
ലൈഫ് പദ്ധതി തട്ടിപ്പെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭയിൽ ധർണ
ഭവന രഹിതയായ വലിയതുറ സ്വദേശി മേരി ജാനറ്റ് സമരം ഉദ്ഘാടനം ചെയ്‌തു. സ്വന്തമായി ഒരു വീട് വേണമെന്ന ആവശ്യവുമായി നഗരസഭയിൽ നിരവധി തവണ കേറി ഇറങ്ങിയിട്ടും ഗുണമുണ്ടായില്ലെന്ന് മേരി ജാനറ്റ് പറഞ്ഞു. ബിജെപി കൗൺസിലർമാരും നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തി.