കേരളം

kerala

ETV Bharat / state

ട്രാൻസ്ഫോമർ നിർമാണ ഫാക്ടറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം - നാട്ടുകാരുടെ പ്രതിഷേധം

ജനവാസ മേഖലയിലാണ് പുതിയ പ്ലാന്‍റിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നിയമപ്രകാരം നിശ്ചിതമായ ദൂരം പാലിക്കുകയോ യാതൊരു വിധ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെയുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് ആരോപണം.

ട്രാൻസ്ഫോമർ നിർമാണ ഫാക്ടറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

By

Published : Jul 10, 2019, 2:21 AM IST

തിരുവനന്തപുരം: മംഗലപുരം പഞ്ചായത്തിലെ കാണിക്ക ജംഗ്ഷനിലെ പുതിയ ട്രാന്‍സ്‌ഫോമര്‍ നിര്‍മ്മാണ കമ്പനിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍. ജനവാസമേഖലയില്‍ തുടങ്ങുന്ന പുതിയ കമ്പനി പാരിസ്തിഥിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് സമീപവാസികള്‍ ആരോപിക്കുന്നത്. യാതൊരുവിധ പരിശോധനയും കൂടാതെയാണ് മലിനീകരണ സര്‍ട്ടിഫിക്കറ്റ് അടക്കം അധികൃതര്‍ അനുവദിച്ചതെന്നും ഡപ്യൂട്ടി സ്പീക്കര്‍ കൂടിയായ സ്ഥലം എം.എല്‍.എ വി.ശശിയുടെ ഇടപെടലാണ് ക്രമവിരുദ്ധമായി കമ്പനി മാനേജ്‌മെന്‍റിന് അനുമതി ലഭിക്കാന്‍ സഹായകമായതെന്നും ആരോപിച്ച് പ്രതിഷേധത്തിലാണ് ഇവിടത്തെ നാട്ടുകാര്‍.കാസ്റ്റ് റിസൈന്‍ ട്രാന്‍സ്‌ഫോമറുകളാണ് ഇവിടുത്തെ പ്ലാന്‍റില്‍ നിര്‍മ്മിക്കാന്‍ കമ്പനി തയാറെടുക്കുന്നത്.എന്നാല്‍ വെറും മുപ്പത്തിയഞ്ച് സെറ്റില്‍ നിര്‍മ്മിക്കുന്ന ഈ പ്ലാന്‍റില്‍ ഇത്തരം ട്രാന്‍സ്‌ഫോമറുകള്‍ നിര്‍മ്മിക്കുന്നതിനോ അതിന്‍റെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സ്ഥലമോ ഇല്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ട്രാൻസ്ഫോമർ നിർമാണ ഫാക്ടറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

കമ്പനിക്ക് മലിനീകരണ നിയന്ത്രണബോര്‍ഡിന്‍റെ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അതിനാവശ്യമായ യാതൊരു പരിശോധന നടത്തുകയോ സമീപവാസികളോട് വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.സ്ഥലം എം.എല്‍.എ കൂടിയായ ഡപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ സഹായത്തോടെയാണ് കമ്പനി അധികൃതര്‍ ഇത്തരത്തിലൊരു നിയമ ലംഘനം നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്തിലടക്കം എം.എല്‍.എയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാനേജ്‌മെന്‍റിന് അനുകൂലമായ രേഖകള്‍ തയാറാക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.കമ്പനി ഇവിടെ യാഥാര്‍ത്ഥ്യമായാല്‍ ഉള്ള കിടപ്പാടം വിട്ട് എങ്ങോട്ടു പോകുമെന്ന ഭയത്തിലാണ് ഇവിടുത്തുകാര്‍.ആക്ഷന്‍കൗണ്‍സില്‍ അംഗങ്ങള്‍ക്കെതിരെ കേസ് കൊടുത്ത് സമരത്തെ നേരിടാനുള്ള ശ്രമത്തിലാണ് കമ്പനി മാനേജ്‌മെന്‍റ്.

ABOUT THE AUTHOR

...view details