തിരുവനന്തപുരം:ബിവറേജസ് ഔട്ട് ലെറ്റുകളിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ കടുത്ത നിയന്ത്രണങ്ങൾ. ബിവറേജസിനുള്ളിൽ പ്രവേശിക്കണമെങ്കിൽ ആദ്യം ഹാന്‍റ് വാഷ് കൊണ്ട് കൈകൾ ശുചിയാക്കണം. അതിനു ശേഷം പൊലീസിന്‍റെ നേതൃത്വത്തിൽ ഒരേ സമയം അഞ്ച് പേരെ മാത്രം ഉള്ളിലേക്ക് കടത്തിവിടും.
തിരുവനന്തപുരത്ത് ബിവറേജസ് ഔട്ട്ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങൾ
കൊവിഡ് 19 മുൻകരുതലിൽ ബാറുകൾ അടച്ചിട്ടതോടെ ബിവറേജസ് ഔട്ട് ലെറ്റുകളിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്‍റെയും ബെവ്കോയുടെയും കടുത്ത നിയന്ത്രണങ്ങൾ.
തിരുവനന്തപുരത്ത് ബിവറേജിലും കടുത്ത നിയന്ത്രണങ്ങൾ
വ്യക്തികൾ തമ്മിൽ നിർബന്ധമായും ഒരു മീറ്റർ അകലം പാലിക്കണം, അതിനായി ഒരു മീറ്റർ ഇടവിട്ട് വെള്ള വര രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിക്കാണ് ബിവറേജ് തുറക്കുന്നത്. എന്നാൽ എപ്പോൾ അടക്കണമെന്നുള്ള സർക്കാർ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് ബെവ്കോ കൺസ്യൂമർ ഫെഡ് സ്റ്റാച്ച്യു ഇൻചാർജ് രാജേഷ് പറഞ്ഞു.