കേരളം

kerala

ETV Bharat / state

തെരുവുനായ ശല്യം: നടപടികള്‍ ഏകോപിപ്പിക്കാൻ ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കും

അക്രമകാരികളായ നായ്ക്കളെ പാര്‍പ്പിക്കുന്നതിന് ഷെല്‍ട്ടര്‍, നായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍, എബിസി പദ്ധതി നടപ്പാക്കല്‍ എന്നിവ വിലയിരുത്താനാണ് നാലംഗ സമിതി രൂപീകരിക്കുന്നത്.

MB RAJESH
MB RAJESH

By

Published : Sep 13, 2022, 6:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊജിതമാക്കാനാണ് ജില്ലാതല സമിതികള്‍ക്ക് രൂപം നല്‍കുന്നത്. റവന്യൂ മന്ത്രി കെ രാജന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവരുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സമിതി രൂപീകരിക്കാന്‍ തീരുമാനമായത്.

അക്രമകാരികളായ നായ്ക്കളെ പാര്‍പ്പിക്കുന്നതിന് ഷെല്‍ട്ടര്‍, നായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍, എബിസി പദ്ധതി നടപ്പാക്കല്‍ എന്നിവ വിലയിരുത്താനാണ് നാലംഗ സമിതി രൂപീകരിക്കുന്നത്. എം.എല്‍.എമാര്‍ സമിതികലുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

കൊവിഡ് കാലത്തും പ്രളയകാലത്തും ഉണ്ടായതു പോലുള്ള ഒരു ജനകീയ ഇടപെല്‍ ഈ വിഷയത്തിലുമുണ്ടാകണമെന്ന് മന്ത്രി എം.ബി.രാജേഷ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. മലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ല കലക്ടര്‍മാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാര്‍, തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ല ഓഫിസര്‍മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ABOUT THE AUTHOR

...view details