തിരുവനന്തപുരം: തലസ്ഥാന നഗരിയിലും തെരുവ് നായ ആക്രമണം. നാഷണൽ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനാണ് കടിയേറ്റത്. കാലിൽ ആഴത്തിൽ മുറിവുണ്ട്.
ഇന്നലെ (13.09.22) രാത്രി 10.30ഓടെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇരുചക്ര വാഹനത്തിൻ്റെ പിന്നിലിരുന്ന് സഞ്ചരിക്കെ പിന്നാലെ എത്തി നായ കടിക്കുകയായിരുന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് പിൻവശത്ത് സ്റ്റാച്യു ഊറ്റുകുഴിയിലായിരുന്നു സംഭവം.