തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച സമൂഹ അടുക്കളകളിലെ തിരക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിര്‍ദേശം നല്‍കി.
സമൂഹ അടുക്കളകളിലെ തിരക്ക് ഒഴിവാക്കാന്‍ നടപടി - community kitchens
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച സമൂഹ അടുക്കളകളിലെ തിരക്ക് ഒഴിവാക്കാന്‍ നടപടി.
സമൂഹ അടുക്കളകളിലെ തിരക്ക് ഒഴിവാക്കാന്‍ നടപടി
ഇതിനായി കൺട്രോൾ റൂമിന്‍റെയോ അതത് പൊലീസ് സ്റ്റേഷനുകളുടെയോ സേവനം വിനിയോഗിക്കാം. അതേസമയം ഭക്ഷണവുമായി പോകുന്നവരെ വഴിയില്‍ തടയാന്‍ പാടില്ലെന്നും സമൂഹ അടുക്കളകളില്‍ ജോലി ചെയ്യുന്നവരുടെ പേരും വിവരവും ശേഖരിക്കണമെന്നും ഡിജിപി വ്യക്തമാക്കി.