കേരളം

kerala

ETV Bharat / state

സര്‍ക്കാര്‍ എതിര്‍ത്തു ; വിദേശ നിർമിത മദ്യത്തിന്‍റെ വില കൂട്ടിയത് മരവിപ്പിച്ചു - ബിവറേജസ് കോർപറേഷൻ

കൊവിഡ് കാലത്തെ വരുമാനനഷ്‌ടം നികത്താനാണ് വില വര്‍ധിപ്പിച്ചതെന്നായിരുന്നു ബെവ്കോയുടെ വിശദീകരണം

വിദേശ മദ്യം വില  Stay for price hike  STAY FOR FOREIGN LIQUOR PRICE HIKE  FOREIGN LIQUOR PRICE HIKE  FOREIGN LIQUOR PRICE HIKE STAY  FOREIGN LIQUOR  FOREIGN LIQUOR PRICE  വിദേശ നിർമിത മദ്യത്തിന്‍റെ വില കൂട്ടിയ തീരുമാനം മരവിപ്പിച്ചു  വിദേശ നിർമിത മദ്യം  വിദേശ നിർമിത മദ്യവില  വിദേശ നിർമിത മദ്യത്തിന്‍റെ വില കൂട്ടി  FOREIGN LIQUOR PRICES RISE  ബിവറേജസ് കോർപറേഷൻ  bevarages corporation
വിദേശ നിർമിത മദ്യത്തിന്‍റെ വില കൂട്ടിയ തീരുമാനം മരവിപ്പിച്ചു

By

Published : Aug 3, 2021, 6:58 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത മദ്യത്തിന്‍റെ വില കുത്തനെ കൂട്ടിയ തീരുമാനം മരവിപ്പിച്ചു. സർക്കാരിന്‍റെ എതിർപ്പിനെ തുടർന്നാണ് നടപടി. കൊവിഡ് കാലത്തെ വരുമാനനഷ്‌ടം നികത്താനാണ് വില കൂട്ടിയതെന്നായിരുന്നു ബെവ്കോയുടെ വിശദീകരണം.

വില വർധിപ്പിച്ചതോടെ പ്രമുഖ ബ്രാന്‍ഡുകളുടെ ബോട്ടിലിന് ആയിരം രൂപ വരെ ഉപഭോക്താക്കള്‍ അധികമായി നല്‍കേണ്ടി വരുന്ന സ്ഥിതി വലിയ വിമര്‍ശനമാണ് ഉയർത്തിയത്.

READ MORE:'വലിയ വില കൊടുക്കേണ്ടി വരും': വിദേശ നിർമിത മദ്യത്തിന്‍റെ വില കുത്തനെ കൂട്ടി

വെയർഹൗസ് മാർജിൻ 14 ശതമാനം വരെ ഉയർത്തിയതോടെയാണ് കഴിഞ്ഞ ദിവസം വിദേശ നിർമിത മദ്യങ്ങളുടെ വില കുത്തനെ കൂട്ടിക്കൊണ്ടുള്ള തീരുമാനമുണ്ടായത്. ബെവ്റേജസ് കോർപറേഷന്‍റെ പ്രതിമാസ വില്‍പ്പനയുടെ 0.2 ശതമാനമാണ് വിദേശനിർമിത മദ്യവില്‍പന.

ABOUT THE AUTHOR

...view details