തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം തിരുവനന്തപുരത്ത് ഡിസംബർ 3 മുതൽ 6 വരെ നടക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ നടക്കുക. പകലും രാത്രിയിലും മത്സരം നടക്കുമെന്നതാണ് ഇത്തവണത്തെ കായികമേളയുടെ പ്രത്യേകത.
സംസ്ഥാന സ്‌കൂൾ കായികോത്സവം: ഡിസംബർ 3 മുതൽ 6 വരെ തലസ്ഥാന നഗരിയിൽ
രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമാണ് കായികോത്സവം നടക്കുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ
ആദ്യമായാണ് സ്കൂൾ കായികമേളയിലെ മത്സരങ്ങൾ പകലും രാത്രിയുമായി നടക്കുന്നത്. 98 ഇനങ്ങളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി 3000 ത്തോളം കായിക താരങ്ങളാണ് മത്സരിക്കുക. 4 വർഷത്തിന് ശേഷമാണ് തലസ്ഥാന നഗരിയിൽ സംസ്ഥാന കായികോത്സവം നടക്കുന്നത്.
രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള കായികോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായിവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സ്‌കൂൾ കായിക മേളയിൽ യോഗ്യത നേടുന്ന കായിക താരങ്ങളാണ് ദേശീയ സ്‌കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.