തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ഇനി സായുധരായ സംസ്ഥാന വ്യവസായ സുരക്ഷ പൊലീസിന്‍റെ സുരക്ഷ. സെക്രട്ടേറിയറ്റിന്‍റെ സുരക്ഷ ചുമതല എസ്.ഐ.എസ്.എഫ് ഏറ്റെടുത്തു. 92 സായുധരായ എസ്. ഐ.എസ്.എഫ് സേനാംഗങ്ങളെയാണ് സെക്രട്ടേറിയറ്റിൽ വിന്യസിച്ചിരിക്കുന്നത്.
സെക്രട്ടേറിയറ്റ് കാക്കാന്‍ വ്യവസായ സുരക്ഷ പൊലീസ്
സമരക്കാർ ഉൾപ്പടെ സെക്രട്ടേറിയേറ്റിലേക്ക് അതിക്രമിച്ച് കടക്കുന്നത് പതിവായതോടെയാണ് സുരക്ഷ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്
സമരക്കാർ ഉൾപ്പടെ സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ച് കടക്കുന്നത് പതിവായതോടെയാണ് സുരക്ഷ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതേ തുടർന്നാണ് സുരക്ഷ, എ.ഐ.എസ്.എഫ് അഥവ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഫോഴ്സിനെ ഏൽപ്പിച്ചത്. ഇനി മുതൽ കർശന പരിശോധനകളോടെ മാത്രമായിരിക്കും സെക്രട്ടേറിയേറ്റിലേക്കുള്ള പ്രവേശനം.
പ്രത്യേക പാസ് ഉള്ളവർക്ക് മാത്രമെ അകത്തേക്ക് പ്രവേശനം അനുവദിക്കൂ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരിക്കും എസ്.ഐ.എസ്.എഫിന്‍റെ പ്രവർത്തനം. സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്യത്തിൽ സുരക്ഷ വിലയിരുത്തി. സെക്രട്ടേറിയേറ്റിന്‍റെ ഉള്ളിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകും. പുതിയ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശന കവാടങ്ങളും ഉടൻ നവീകരിക്കും.