തിരുവനന്തപുരം: ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസി കമ്പനിയുമായുള്ള 5000 കോടിയുടെ മുഖ്യധാരണാപത്രം സംസ്ഥാന സർക്കാർ റദ്ദാക്കി. ഇതു സംബന്ധിച്ച ഉത്തരവിന്‍റെ രേഖകൾ ഇന്ന് പുറത്തു വന്നു. ഇതിനോടൊപ്പം ചേർത്തലയിൽ കമ്പനിക്ക് 4 ഏക്കർ ഭൂമി നൽകുന്നതിന് കെഎസ്ഐഡിസിയുമായി ഉണ്ടാക്കിയ ധാരണാപത്രവും റദ്ദാക്കി.
ഇഎംസിസിയുടെ മുഖ്യധാരണാപത്രം സംസ്ഥാന സർക്കാർ റദ്ദാക്കി - KPCC
വിവാദമായിട്ടും കരാർ റദ്ദാക്കാത്തത് വീണ്ടും അധികാരത്തിലെത്തിയാൽ പദ്ധതി നടപ്പാക്കുന്നതിനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു
ഇഎംസിസിയുമായുള്ള 5000 കോടിയുടെ മുഖ്യധാരണാപത്രം സംസ്ഥാന സർക്കാർ റദ്ദാക്കി
വിവാദമായിട്ടും കരാർ റദ്ദാക്കാത്തത് വീണ്ടും അധികാരത്തിലെത്തിയാൽ പദ്ധതി നടപ്പാക്കുന്നതിനാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയതിനു പിന്നാലെയാണ് ധാരണാപത്രം നേരത്തേ റദ്ദാക്കിയതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നത്.
Last Updated : Mar 31, 2021, 7:25 PM IST