തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം ഇന്ന്(ഒക്‌ടോബര്‍ 3) സമാപിക്കും. വിമത നീക്കങ്ങളെ ചെറുത്ത് കാനം രാജേന്ദ്രന്‍ തന്നെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത. കെ.ഇ ഇസ്‌മയിലും സി.ദിവാകരനുമടക്കമുള്ള നേതാക്കളുടെ വിമത നീക്കത്തെ കാര്യക്ഷമമായ രീതിയില്‍ ചെറുക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് കാനം പക്ഷം. എതിര്‍ സ്വരം ഉന്നയിച്ച നേതാക്കള്‍ക്കെതിരെ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നതാണ് കാനത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നത്.
സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം; കാനം തുടര്‍ന്നേക്കും - ഇന്നത്തെ പ്രധാന വാര്‍ത്ത
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കുമ്പോള്‍ വിമത നീക്കങ്ങളെ ചെറുത്ത് കാനം രാജേന്ദ്രന്‍ തന്നെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത
പാര്‍ട്ടിയില്‍ നിന്നും എല്ലാ പരിഗണനകളും ലഭിച്ച മുതിര്‍ന്ന നേതാക്കളുടെ പരസ്യപ്രതികരണങ്ങള്‍ സമ്മേളനത്തിന്‍റെ ശോഭ കെടുത്തിയെന്നായിരുന്ന പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. ഓരോ ജില്ലകള്‍ക്കും എത്ര സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എന്ന് നിശ്ചയിച്ച് അംഗസഖ്യ നല്‍കാന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം രാവിലെ ചേരുന്നുണ്ട്. ഇതിനു ശേഷം കാര്യങ്ങളില്‍ കുറച്ചു കൂടി വ്യക്തത വരും.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമോയെന്ന ആകാംക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 11 മണിയോടെ ഇക്കാര്യത്തില്‍ തീരുമാനമാകും.