കേരളം

kerala

By

Published : Apr 3, 2020, 4:25 PM IST

ETV Bharat / state

പഴകിയ മീൻ പിടികൂടി നശിപ്പിച്ചു

മടത്തറ,കുശവൂർ എന്നി സ്ഥലങ്ങളിൽ വിൽപനക്കായി വച്ചിരുന്ന 100കിലോയോളം പഴകിയ മീനാണ് പിടികൂടി നശിപ്പിച്ചത്

തിരുവനന്തപുരം മടത്തറ കുശവൂർ പഴകിയ മീൻ Stale Fish destroyed
പഴകിയ മീൻ പിടികൂടി നശിപ്പിച്ചു

തിരുവനന്തപുരം: പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. മടത്തറ,കുശവൂർ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിൽപനക്കായി വച്ചിരുന്ന 100കിലോയോളം പഴകിയ മീന്‍ പിടികൂടി നശിപ്പിച്ചത്. പാലോട് പൊലീസും പെരിങ്ങമല പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ പിടികൂടി നശിപ്പിച്ചത്. സംഭവത്തില്‍ മടത്തറ കലയപുരം സ്വദേശിയായ ആൻസിൽ , ചിറ്റൂർ ദൈവപ്പുര സ്വദേശിയായ അൻസർ എന്നിവർക്കെതിരെ കേസെടുത്തു.

പാലോട് ഇൻസ്പെക്ടർ സികെ മനോജിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പെരിങ്ങമല പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രാജൻ, ജെഎച്ച് ഐ വേണു, ജി.എസ്.ഐ നിസാറുദ്ദിൻ , നവാസ്, വിനീത്, പ്രശാന്ത് എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details