തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴിന് തുടങ്ങും. ജൂണ്‍ ഏഴുമുതൽ 25 വരെയാണ് മൂല്യനിർണയം. കൊവിഡ് സഹചര്യം പരിഗണിച്ച് ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി. ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർസെക്കന്‍ററി മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് തുടങ്ങും. ജൂണ്‍ ഒന്നുമുതൽ ജൂണ്‍ 19 വരെയാണ് മൂല്യനിർണയം നടക്കുക.
എസ്‌എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍; ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി
ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർസെക്കന്‍ററി മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് തുടങ്ങും. പിഎസ്‌സി നിയമനം കാത്തിരിക്കുന്നവർക്ക് ഓണ്‍ലൈനായി അഡ്വൈസ് നല്‍കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്‌എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍; ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി
Also Read:സംസ്ഥാനത്ത് 28,514 പേര്‍ക്ക് കൂടി കൊവിഡ്, 176 മരണം
ഹയർസെക്കന്‍ററി പ്രാക്ടിക്കല്‍ പരീക്ഷകൾ ജൂണ്‍ 21 മുതല്‍ ജൂലായ് ഏഴുവരെ നടക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് വാക്‌സിന്‍ നല്‍കും. പിഎസ്‌സി നിയമനം കാത്തിരിക്കുന്നവർക്ക് ഓണ്‍ലൈനായി അഡ്വൈസ് നല്‍കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.