കേരളം

kerala

ETV Bharat / state

എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് വൈകിട്ട് 3 മണിക്ക്

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന്. വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും. മാർച്ച് 8നായിരുന്നു പരീക്ഷ.

sslc result will be announced today  sslc result  sslc result announced today  sslc  kerala sslc result 2023  എസ്എസ്എല്‍സി  എസ്എസ്എല്‍സി പരീക്ഷ ഫലം  എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന്  എസ്എസ്എല്‍സി ഫല പ്രഖ്യാപനം  എസ്എസ്എല്‍സി ഫലം  വി ശിവന്‍കുട്ടി
പരീക്ഷ ഫലം

By

Published : May 19, 2023, 9:39 AM IST

തിരുവനന്തപുരം :2022-2023എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന് വൈകിട്ട് 3 മണിക്ക്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫല പ്രഖ്യാപനം നടത്തും. തുടര്‍ന്ന് 3.30 ഓടെ മന്ത്രി കോട്ടണ്‍ ഹില്‍ ജി ജി എച്ച് എസ് എസ് സന്ദര്‍ശിക്കും.

ഫല പ്രഖ്യാപനത്തിന് ശേഷം www.prd.kerala.gov.in, https://examresults.kerala.gov.in, https://pareekshabhaan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്), ടിഎച്ച്എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്) ഫലം https://thslchiexam.kerala.gov.in വെബ്‌സൈറ്റിലും എഎച്ച്എസ്എല്‍സി ഫലം http://ahslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാകും.

മാർച്ച് 8ന് നടന്ന പരീക്ഷ 4,19,363 വിദ്യാർഥികളാണ് എഴുതിയത്. തുടര്‍ന്ന് മുന്‍ നിശ്ചയിച്ച പ്രകാരം മൂല്യ നിര്‍ണയവും പൂര്‍ത്തിയാക്കി. മുൻപ് മെയ് 20ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് ഫല പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

മലപ്പുറം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് പത്തനംതിട്ട ജില്ലയിലാണ്. ഹയര്‍സെക്കന്‍ഡറി ഫലം മെയ് 25നാകും പ്രഖ്യാപിക്കുക. ഫല പ്രഖ്യാപനത്തിന് പിന്നാലെ ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കും.

പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മലയിന്‍കീഴ് ഗവണ്‍മെന്‍റ് ബോയ്‌സ് എല്‍ പി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും അധ്യാപക സംഘടനകളുടെയും യോഗം വിളിച്ച് ചേര്‍ത്തിരുന്നു.

പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നേരത്തെ തന്നെ പാഠപുസ്‌തകങ്ങളും സ്‌കൂള്‍ യൂണിഫോമും ലഭ്യാമാക്കുന്നതിനുള്ള നടപടികളും വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു. പാഠപുസ്‌തകങ്ങളുടെ വിതരണം 80 ശതമാനത്തില്‍ അധികം പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ നിന്നും മാറി നിന്ന 3009 അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് നൽകി. വകുപ്പിനെ എതിര്‍ത്ത് മുന്‍പോട്ട് പോകാന്‍ ആര്‍ക്കും കഴിയില്ലെന്നും അത്തരകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ യോഗത്തില്‍ വ്യക്തമാക്കുകയും ചെയ്‌തു.

പുതിയ അധ്യയന വര്‍ഷത്തിന് മുന്‍പ് വിവിധ സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ ഉദ്ഘാടനവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചിരുന്നു. കിഫ്ബിയുമായി സഹകരിച്ച് ഒരു കോടി, 3 കോടി, 5 കോടി എന്നീ നിരക്കുകളിലായി വിവിധ കെട്ടിടങ്ങള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിട്ടുള്ളത്.

സിബിഎസ്‌സി പരീക്ഷ ഫല പ്രഖ്യാപനം : മെയ് 12നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 99.91 വിജയ ശതമാനവുമായി തിരുവനന്തപുരം മേഖലയായിരുന്നു ഏറ്റവും മുന്നില്‍. സിബിഎസ്ഇ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 87.33 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.38 ശതമാനം ഇടിവാണ് ഇത്തവണത്തേത്. 92.71 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. എസ്എസ്എല്‍സിയുടെയും സിബിഎസ്ഇ പത്താം ക്ലാസിന്‍റെയും റിസള്‍ട്ട് വരുന്നത് അനുസരിച്ച് പ്ലസ് വണ്‍ അഡ്‌മിഷന്‍ നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

Also read :സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.91 ശതമാനവുമായി തിരുവനന്തപുരം മുന്നിൽ

ABOUT THE AUTHOR

...view details