എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ - kerala education
പ്ലസ് ടു പരീക്ഷ രാവിലെയും എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചക്ക് ശേഷവും നടക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കുക. പ്ലസ് ടു പരീക്ഷ രാവിലെയും എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചക്ക് ശേഷവും നടക്കും. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച മാർഗ നിർദേശങ്ങൾ പിന്നീട് പുറത്തിറക്കും. എസ്എസ്എൽസി പരീക്ഷാ ഫീസ് പിഴകൂടാതെ ബുധനാഴ്‌ച മുതൽ ജനുവരി ഏഴ് വരെയും പിഴയോട് കൂടി ജനുവരി എട്ട് മുതൽ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ജനുവരി നാലുവരെ പിഴയില്ലാതെ ഫീസടക്കാം. സൂപ്പർഫൈനോടുകൂടി 15 വരെ അപേക്ഷിക്കാം.