തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം ഈ മാസം 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 25 ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിക്കും. 5,42,960 വിദ്യാര്‍ഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതിയത്. 4,42,067 വിദ്യാര്‍ഥികൾ ഹയർസെക്കന്‍ഡറി പരീക്ഷയും എഴുതി.
എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20 ന് പ്രഖ്യാപിക്കും - ഡോക്‌ടർ വന്ദന
ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
v sivankutty
അതേസമയം എസ്എസ്എൽസി പരീക്ഷ മൂല്യനിർണയത്തിൽ 3006 അധ്യാപകർ വിട്ടുനിന്നതായും മന്ത്രി അറിയിച്ചു. മതിയായ രേഖകൾ നൽകാതെ വിട്ടുനിന്നതിനാൽ അധ്യാപകർക്കെതിരെ നോട്ടിസ് അയച്ചു. അച്ചടക്കമാണ് പ്രധാനം. അധ്യാപകരുടെ മറുപടി ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.
സ്‌കൂളുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അധ്യാപകർ വേറെ ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.