തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിയ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ ഈ മാസം 26 മുതൽ 30 വരെ നടത്താൻ സർക്കാർ തീരുമാനം. പത്താം ക്ലാസ് പരീക്ഷകൾ ഉച്ചയ്ക്കു ശേഷം നടത്തും. രാവിലെയാണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ . വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പരീക്ഷ ടൈം ടേബിളിന് ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം അംഗീകാരം നൽകി.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഈ മാസം 26 മുതൽ 30 വരെ
വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പരീക്ഷ ടൈം ടേബിളിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
പത്താം ക്ലാസിലെ കണക്ക് പരീക്ഷ 26 ന് നടക്കും. 27 ന് ഫിസിക്സും 28ന് കെമിസ്ട്രി പരീക്ഷയും നടത്താനാണ് തീരുമാനം. വിഎച്ച്എസ്‌സി പരീക്ഷകളും 26 ന് ആരംഭിക്കും. പ്ലസ് ടു ബയോളജി ,ജിയോളജി, ഇലക്ട്രോണിക്‌സ്, കമ്യൂണികേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷങ്ങളിലെ പരീക്ഷ 28 ന് നടക്കും. 29 ന് ഹിസ്റ്ററി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളാണ്. കണക്ക് ,പൊളിറ്റിക്‌സ്, ജേർണലിസം എന്നീ പരീക്ഷകൾ 30നും നടത്താനാണ് തീരുമാനം. പ്ലസ് വൺ മ്യൂസിക് , അക്കൗണ്ടൻസി,ജ്യോഗ്രഫി, സോഷ്യൽ വർക്ക് തുടങ്ങിയ പരീക്ഷകൾ 30 ആം തിയതിയാണ് നടക്കുക. ഇക്കണോമിക്സ് പരീക്ഷ 28 നും നടത്താനാണ് തീരുമാനം.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്തിപ്പിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ മാത്രമേ ഇരുത്താൻ പാടുള്ളൂവെന്നാണ് നിർദേശം. ഇത് സ്കൂളുകൾ കർശനമായി പാലിക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതാണ്. പരീക്ഷയെഴുതുന്ന കുട്ടികൾക്കും അധ്യാപകർക്കും മാസ്കും, സാനിറ്റൈസറും നിർബന്ധമാണ്. ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിയ കുട്ടികൾക്കും താമസസ്ഥലത്തിന് അടുത്തുള്ള പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ അവസരമുണ്ടാകും.
TAGGED:
latest kerala board exams