കേരളം

kerala

ETV Bharat / state

യാത്രക്കാരെ വലച്ച് ശ്രീലങ്കൻ എയർലൈൻസ്; തിരുവനന്തപുരത്തു നിന്നുള്ള കൊളംബോ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി - SriLankan Airlines Latest News

Srilankan Airlines : രാവിലെ യാത്രയ്ക്ക് തയ്യാറായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. റദ്ദാക്കലിന്‍റെ കാരണം ശ്രീലങ്കൻ എയർലൈൻസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Srilankan Airlines Cancelled Flight  Srilankan Airline Thiruvananthapuram to Colombo  Srilankan Airlines Trivandrum  ശ്രീലങ്കൻ എയർലൈൻസ്  കൊളംബോ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി  TRV CMB Flight  SriLankan Airlines FLight Delay  Trivandrum Airport Flight Cancelled  വിമാനം റദ്ദാക്കി  SriLankan Airlines Latest News  Thiruvananthapuram Airport News
Srilankan Airlines Cancelled Flight Without Prior Notice

By ETV Bharat Kerala Team

Published : Nov 29, 2023, 4:10 PM IST

തിരുവനന്തപുരം: നിരവധി യാത്രക്കാരെ പെരുവഴിയിലാക്കി ശ്രീലങ്കൻ എയർലൈൻസിന്‍റെ അസാധാരണ നടപടി. ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരത്തു നിന്ന് കൊളംബോയിലേക്ക് പുറപ്പെടേണ്ട ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതാണ് 120 ലേറെ യാത്രക്കാരെ വലച്ചത് (Srilankan Airlines Cancelled Flight Without Prior Notice). യാത്ര റദ്ദാക്കിയതിന്‍റെ കാരണം എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

രാവിലെ യാത്രയ്ക്ക് തയ്യാറായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാര്‍ അറിയുന്നത്. കൊളംബോയില്‍ നിന്ന് യൂറോപ്പിലേക്കും മിഡില്‍ ഈസ്റ്റിലേക്കും കണക്ഷന്‍ വിമാനം ബുക്ക് ചെയ്‌തിരുന്ന നിരവധി പേര്‍ക്ക് ഇത് ധനനഷ്‌ടവും സമയ നഷ്‌ടവുമുണ്ടാക്കി.

അതേസമയം മുഴുവന്‍ യാത്രക്കാര്‍ക്കും തിരുവനന്തപുരത്തു നിന്നു കൊളംബോയിലേക്കുള്ള മറ്റ് വിമാനങ്ങളില്‍ യാത്ര തരപ്പെടുത്തിയതായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്‍റെ നാളത്തെ യാത്രയും റദ്ദാക്കിയെന്ന് അഭ്യൂഹമുണ്ടായെങ്കിലും എയര്‍ലൈന്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു.

Also Read:വിമാന സീറ്റിൽ കുഷ്യൻ ഇല്ല; ഇൻഡിഗോ എയർലൈൻസിനെതിരെ വ്യാപക വിമർശനം

ABOUT THE AUTHOR

...view details