തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും സസ്‌പെന്‍റ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ടോം ജോസാണ് ഉത്തരവിറക്കിയത്.
ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്‍ഡ് ചെയ്തു - SUSPENSION
നരഹത്യകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനില്‍ പോകുന്നത് സംസ്ഥാനത്ത് ആദ്യം
ഉത്തരവ് ഇന്ന് ഉച്ചയോടെയാണ് പുറത്തിറങ്ങിയത്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ ചീഫ് സെക്രട്ടറി ടോം ജോസിന് സമര്‍പ്പിച്ചിരുന്നു. കേസ് സംബന്ധിച്ച അന്വേഷണ വിവരവും റിമാന്‍റ് വിവരങ്ങളുമാണ് ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 1969ലെ അഖിലേന്ത്യ സര്‍വീസ് ചട്ടം പ്രകാരമാണ് സസ്‌പെന്‍ഷന്‍. ഐ എ എസ് ഉദ്യോഗസ്ഥന്‍ റിമാന്‍റിലായാല്‍ 48 മണിക്കൂറിനുള്ളില്‍ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ഈ ചട്ടത്തിലെ വ്യവസ്ഥ.
നരഹത്യകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനില്‍ പോകുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ഐപിസി 304-ാം വകുപ്പ് പ്രകാരമാണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. കുറ്റക്കാരനെ സംരക്ഷിക്കില്ലെന്ന നിലപാടാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയടക്കം സ്വീകരിച്ചത്. വിദേശ പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയ ശ്രീറാമിനെ കഴിഞ്ഞ മന്ത്രി സഭാ യോഗമാണ് സര്‍വേ ഡയറക്ടറായി നിയമിച്ചത്.