തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന വൈകിപ്പിച്ച പൊലീസ് നടപടി കേസ് ദുര്‍ബലപ്പെടുത്തുമെന്ന് നിയമവിദഗ്ധന്‍ അഡ്വ. അജകുമാര്‍. അപകടം നടന്ന സമയത്ത് ശ്രീറാം മദ്യമോ മറ്റ് ലഹരി വസ്‌തുക്കളോ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാക്കാന്‍ രക്തപരിശോധന അനിവാര്യമായിരുന്നു. പരിശോധന ഫലം കേസിന്‍റെ പ്രധാന തെളിവാണ്. ഇതിന് തയ്യാറാകാത്ത പൊലീസ് നടപടി കുറ്റകരമായ അനാസ്ഥയാണെന്നും അഡ്വ. അജകുമാര്‍ പറഞ്ഞു.
ശ്രീറാമിന്‍റെ രക്തപരിശോധന വൈകിയത് കേസ് ദുര്‍ബലപ്പെടുത്തും: അഡ്വ. അജകുമാർ
രക്തപരിശോധന വൈകിച്ച പൊലീസ് നടപടി കുറ്റകരമായ അനാസ്ഥയാണെന്നും അഡ്വ. അജകുമാര്‍.
അഡ്വ. അജകുമാർ
സാധാരണ വാഹനാപകടം എന്നു തോന്നത്തക്കവിധമാണ് പൊലീസിന്‍റെ ഇടപെടല്‍. കേസില്‍ പൊലീസിന് സ്വമേധയാ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമായിരുന്നുവെങ്കിലും അത് ഉണ്ടായില്ല. 304 എയും 304 വകുപ്പും തമ്മില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടും എന്ന് പൊലീസിന് വ്യക്തമായി അറിയാവുന്നതാണെന്നും അഡ്വ. അജകുമാര്‍ വ്യക്തമാക്കി.
Last Updated : Aug 6, 2019, 7:56 PM IST