കേരളം

kerala

ETV Bharat / state

ദേശീയപാത വികസന വിഷയം: വിശദീകരണവുമായി ശ്രീധരൻ പിള്ള

വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള സിപിഎമ്മിന്‍റെ തന്ത്രങ്ങളുടെ ഭാഗമാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്ന് ശ്രീധരന്‍പിള്ള.

ശ്രീധരൻ പിള്ളയുടെ പത്രസമ്മേളനം

By

Published : May 8, 2019, 3:25 PM IST

Updated : May 8, 2019, 8:17 PM IST

തിരുവനന്തപുരം: ദേശീയപാത വികസനത്തിന് തടസ്സമുണ്ടാക്കുന്നതൊന്നും താനോ ബിജെപിയോ ചെയ്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഇടത് സർക്കാർ ആസൂത്രിതമായി വിവാദമുണ്ടാക്കുകയാണ്. വര്‍ത്തമാന രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഎമ്മിന്‍റെ തന്ത്രങ്ങളുടെ ഭാഗമാണ് തനിക്കെതിരെയുള്ള പ്രചരണങ്ങള്‍.

ദേശീയപാത വികസന വിഷയം: വിശദീകരണവുമായി ശ്രീധരൻ പിള്ള

മുഖ്യമന്ത്രിയുടെ സംശയാസ്പദമായ വിദേശയാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിവാദമെന്നും ശ്രീധരൻപിള്ള ആരോപിച്ചു. വികസന രംഗത്ത് ഒന്നും നേടാൻ കഴിയാത്ത സംസ്ഥാനമാണ് കേരളം. ഇത്തരം വിഷയങ്ങളൊന്നും ചർച്ചയാകാതിരിക്കാനാണ് മാന്യമല്ലാത്ത പദ പ്രയോഗങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിൽ ഇത്തരം രീതികൾ തെറ്റാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Last Updated : May 8, 2019, 8:17 PM IST

ABOUT THE AUTHOR

...view details