കേരളം

kerala

ETV Bharat / state

ശ്രീപത്മനാഭ സ്വാമിയ്ക്ക് പത്മതീർഥക്കുളത്തിൽ ആദ്യമായി ആറാട്ട്

കൊവിഡിനെ തുടർന്ന് ശംഖുമുഖം കടപ്പുറത്തേയ്ക്കുള്ള ആറാട്ട് ഘോഷയാത്ര ഒഴിവാക്കിയതുകൊണ്ടാണ് പത്മതീർഥക്കുളം ആറാട്ട് വേദിയാകുന്നത്. ശനിയാഴ്‌ച വൈകിട്ട് 6.15 ന് കിഴക്കേ നട വഴിയാകും പത്മനാഭസ്വാമി ആറാട്ടിനായി പത്മതീർഥക്കുളത്തിലേയ്ക്ക് എഴുന്നള്ളുന്നത്.

Sree Padmanabha Swamy temple  Sree Padmanabha Swamy aarattu  ശ്രീപത്മനാഭ സ്വാമി  Sree Padmanabha  ശ്രീപത്മനാഭ സ്വാമി പത്മതീർഥക്കുളം  പത്മതീർഥക്കുളം ആറാട്ട്
ശ്രീപത്മനാഭ സ്വാമിയ്ക്ക് പത്മതീർഥക്കുളത്തിൽ ആദ്യമായി ആറാട്ട്

By

Published : Sep 18, 2020, 10:24 PM IST

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിയ്ക്ക് പത്മതീർഥക്കുളത്തിൽ ആദ്യമായി ആറാട്ട് നടത്താൻ ഒരുങ്ങുന്നു. കൊവിഡിനെ തുടർന്ന് ശംഖുമുഖം കടപ്പുറത്തേയ്ക്കുള്ള ആറാട്ട് ഘോഷയാത്ര ഒഴിവാക്കിയതുകൊണ്ടാണ് പത്മതീർഥക്കുളം ആറാട്ട് വേദിയാകുന്നത്. ശനിയാഴ്‌ച വൈകിട്ട് 6.15 ന് കിഴക്കേ നട വഴിയാകും പത്മനാഭസ്വാമി ആറാട്ടിനായി പത്മതീർഥക്കുളത്തിലേയ്ക്ക് എഴുന്നള്ളുന്നത്. ആറാട്ടിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. മുൻ വർഷങ്ങളിൽ വലിയ ആഘോഷത്തോടെയായിരുന്നു ശ്രീ പത്മനാഭ സ്വാമിയുടെ ശംഖുമുഖം കടപ്പുറത്തേയ്ക്കുള്ള ആറാട്ട്.

ചരിത്രത്തിലാദ്യമായി പത്മനാഭ സ്വാമി നാളെ പത്മതീർഥക്കുളത്തിൽ ആറാട്ട് നടത്തും. ആറാട്ടിനുള്ള ഒരുക്കങ്ങൾ കവടിയാർ കൊട്ടാരത്തിലെ അവിട്ടം തിരുനാൾ ആദിത്യവർമ, പൂയം തിരുനാൾ ഗൗരി പാർവതിഭായ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായ് എന്നിവർ വിലയിരുത്തി. നവരാത്രിയ്‌ക്ക് സരസ്വതി വിഗ്രഹത്തെ ആറാടിക്കുന്ന കടവിലാണ് ശ്രീ പത്മനാഭനും ആറാട്ട് നടത്തുന്നത്. പത്മതീർഥക്കുളത്തിലെ ആറാട്ട് ചടങ്ങുകൾക്ക് കൂടിയാറാട്ട് എന്നാണ് പറയുക. പത്മനാഭ സ്വാമി ക്ഷേത്രത്തോടൊപ്പം ഉത്സവം നടക്കുന്ന ത്രിവിക്രമംഗലം, ഇരവിപേരൂർ, ശ്രി വരാഹം ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളാണ് കൂടിയാറാട്ടിന് എത്തുന്നത്. വിഗ്രഹങ്ങൾ കുളത്തിന്‍റെ കിഴക്കേക്കരയിലെ മണ്ഡപങ്ങളിലെത്തിച്ച് ആറാട്ട് പൂജകൾ നടത്തും.

ഓരോ മണ്ഡപങ്ങളിലും നടക്കുന്ന പൂജകൾക്ക് എട്ടുപേരെ മാത്രമാണ് അനുവദിക്കുന്നത്. പൈങ്കുനി ഉത്സവത്തിന്‍റെ ഭാഗമായുള്ള പള്ളിവേട്ട വെള്ളിയാഴ്‌ച നടന്നു. മുൻ വർഷങ്ങളിൽ പത്മവിലാസം കൊട്ടാരത്തിന് മുന്നിലാണ് പള്ളിവേട്ട നടക്കുന്നത്. ഇത്തവണ അത് പടിഞ്ഞാറേ നടയിലെ പൊലീസ് കൺട്രോൾ റൂമിന് സമീപം വേട്ടക്കുളം തയ്യാറാക്കി പള്ളിവേട്ട നടത്തി. ശനിയാഴ്‌ചത്തെ ആറാട്ടിന് ശേഷം കിഴക്കേ നടവഴി പത്മനാഭ സ്വാമിയെ അകത്തെഴുന്നള്ളിക്കും. ശനിയാഴ്‌ച രാവിലെ 10.30 വരെ ഭക്തർക്ക് ദർശനം അനുവദിക്കും. കൊവിഡ് സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി വൈകിട്ട് ദർശനം ഒഴിവാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details