കേരളം

kerala

ദുരിതപ്പെയ്‌ത്ത് : മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമെന്ന് വീണ ജോര്‍ജ്

By

Published : Aug 1, 2022, 9:38 PM IST

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി. മഴയെ തുടര്‍ന്നുള്ള പ്രകൃതി ദുരന്ത സാധ്യത കൂടി കണക്കിലെടുത്തുള്ള തയ്യാറെടുപ്പാണിത്

സംസ്ഥാനത്ത് കനത്ത മഴ  മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജം  Special wards set up in medical colleges in kerala  Special wards set up in medical colleges said veena george in the situation of heavy rain fall  Special wards set up in medical colleges  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്  health minister veena george  മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജം
മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ അധിക സൗകര്യമൊരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ മെഡിക്കല്‍ കോളജുകളും പ്രത്യേക യോഗം ചേര്‍ന്ന് അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിട്ടുണ്ട്.

അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാര്‍ അറിയിച്ചിട്ടുണ്ട്. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്‍റെ ഉന്നതതല യോഗം ചേര്‍ന്ന് ജില്ലകളുടെ അവലോകനം നടത്തി.

എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സജ്ജമായിരിക്കാന്‍ മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. അനാവശ്യമായി ജീവനക്കാര്‍ ഈ സമയത്ത് ലീവെടുക്കുന്നത് ഒഴിവാക്കണം. ക്യാമ്പുകളില്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൊവിഡ് ലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാര്‍പ്പിക്കണം. മറ്റ് ഗുരുതര രോഗമുള്ളവരേയും കുട്ടികളേയും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ക്യാമ്പുകളിലും അത്യാവശ്യ പ്രതിരോധ സാമഗ്രികളും മരുന്നുകളും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിനും ഉറപ്പ് വരുത്തണം.

also read:വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല, ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഈ സമയം പാമ്പ് കടിയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രികള്‍ ആന്‍റിവെനം സ്‌റ്റോക്ക് ഉറപ്പാക്കണമെന്നും ഉന്നതതല യോഗം നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്‌ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. പി.പി. പ്രീത, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ ഡോ. തോമസ് മാത്യു, അഡീഷണല്‍ ഡയറക്‌ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍മാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details