തിരുവനന്തപുരം:ശബരിമല മകരവിളക്ക് തിരക്ക് കണക്കിലെടുത്ത് കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് സതേണ്‍ റയില്‍വേ. നാളെ (15.01.23) കൊല്ലത്ത് നിന്ന് പുലർച്ചെ 3.15നാണ് ട്രെയിൻ പുറപ്പെടുക. വൈകുന്നേരം 6.30ന് ബെംഗളൂരുവില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്.
മകരവിളക്ക് ദര്‍ശനത്തിന് ശേഷം എത്തുന്ന ഭക്തര്‍ക്ക് യാത്ര സംവിധാനം ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണിത്. ട്രെയിനിന് ചെങ്ങന്നൂരില്‍ 10 മിനിറ്റ് സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. അയ്യപ്പഭക്തര്‍ എത്താന്‍ സാധ്യതയുള്ള സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.