കേരളം

kerala

വാര്‍ഡ് വിഭജനം ഇല്ലാതെ തദ്ദേശ തെരഞ്ഞെടുപ്പ്; ഓര്‍ഡിനന്‍സ് ഇറക്കും

By

Published : Apr 29, 2020, 1:33 PM IST

കൊവിഡ് പശ്ചാത്തലത്തില്‍ വാര്‍ഡ് വിഭജന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിലാണ് തീരുമാനം.

special ordinance  election  വാര്‍ഡ് വിഭജനം  തദ്ദേശ തെരഞ്ഞെടുപ്പ്  കൊവിഡ്  തെരഞ്ഞെടുപ്പ് കമ്മീഷണര്‍
വാര്‍ഡ് വിഭജനം ഇല്ലാതെ തദ്ദേശ തെരഞ്ഞെടുപ്പ്; ഓര്‍ഡിനന്‍സ് ഇറക്കും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വാര്‍ഡ് വിഭജനമില്ലാതെ നടത്താന്‍ മന്ത്രിസഭാ തീരുമാനം. കൊവിഡ് പശ്ചാത്തലത്തില്‍ വാര്‍ഡ് വിഭജന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. വാര്‍ഡ് വിഭജനം സംബന്ധിച്ച് നിയമസഭ നേരത്തെ ബില്‍ പാസാക്കിയിരുന്നു. ഇത് മറികടക്കാനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും.

വാര്‍ഡ് വിഭജനമുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ച് മാസമെങ്കിലും വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഒക്‌ടോബറിലാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തന്നെ ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കും.

ABOUT THE AUTHOR

...view details