കേരളം

kerala

പൊലീസ് 24 മണിക്കൂറും ഓൺലൈനായി പരാതി കേൾക്കും; മിത്രം പദ്ധതി ആരംഭിച്ചു

By

Published : Jun 26, 2021, 4:06 PM IST

Updated : Jun 26, 2021, 4:42 PM IST

24 മണിക്കൂറും കിയോസ്കിലൂടെ ഓൺലൈനായി ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പരാതി നൽകാം. പരാതി കേൾക്കാൻ 24 മണിക്കൂറും സ്പെഷ്യൽ കൺട്രോൾ റൂമിൽ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാക്കും

special online kiosk by kerala police  online complaints through kiosk  കിയോസ്ക് തിരുവനന്തപുരം നഗരത്തിൽ  കേരള പൊലീസിൽ ഓൺലൈനായി പരാതി
24 മണിക്കൂറും പ്രവർത്തിക്കുന്ന കിയോസ്ക് സംവിധാനം ആരംഭിച്ചു

തിരുവനന്തപുരം: കേരള പൊലീസിൽ ഓൺലൈനായി പരാതി നൽകാനുള്ള പ്രത്യേക കിയോസ്ക് തിരുവനന്തപുരം നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു.ഡിജിപി ലോക്നാഥ് ബെഹ്റ കിയോസക്കിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. മിത്രം എന്ന് പേരിട്ടിരിക്കുന്ന സംവിധാനം വഴുതക്കാട് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് മുന്നിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

24 മണിക്കൂറും കിയോസ്കിലൂടെ ഓൺലൈനായി ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പരാതി നൽകാം. പരാതി കേൾക്കാൻ 24 മണിക്കൂറും സ്പെഷ്യൽ കൺട്രോൾ റൂമിൽ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാക്കും.

ഡിജിപി ലോക്നാഥ് ബെഹ്റ

സ്വകാര്യമായി പൊലീസിൽ പരാതി നൽകാം

ടച്ച് സ്ക്രീനിലെ ഐക്കണുകളിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഒരു എടിഎം മെഷീൻ ഉപയോഗിക്കുന്നതു പോലെ ഉപയോഗിക്കാം. വനിതകൾക്കും കുട്ടികൾക്കും ഉൾപ്പടെ തികച്ചും സ്വകാര്യമായി പൊലീസിൽ പരാതി നൽകാം എന്നതും ഈ സംവിധാനത്തിന്‍റെ പ്രത്യേകതയാണ്.

വീഡിയോ ഓഡിയോ ചാറ്റിനുള്ള സൗകര്യമുണ്ട്. വീഡിയോ ആവശ്യമില്ലെങ്കിൽ അത് ഒഴിവാക്കാം. കിയോസ്കിൽ ലഭിക്കുന്ന പരാതികളിൽ ഉടൻ നടപടി ഉണ്ടാകും.

Also read: അജീഷ് പോൾ ആശുപത്രി വിട്ടു; തിരിച്ചുവരവിന്‍റെ സന്തോഷത്തിൽ പ്രിയപ്പെട്ടവർ

Last Updated : Jun 26, 2021, 4:42 PM IST

ABOUT THE AUTHOR

...view details