കേരളം

kerala

ETV Bharat / state

Special Investigation Team Formed In Kalamassery Blast : കളമശ്ശേരി സ്ഫോടനം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

Investigation Team Formed : ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്‍റെ നേതൃത്വത്തിലാകും അന്വേഷണം. അന്വേഷണ സംഘത്തിൽ 21 പേർ ഉണ്ടാകും

Special investigation team Kalamassery  Special investigation team  Special investigation team in Kalamassery blast  Kalamassery Blast  കളമശ്ശേരി സ്ഫോടനം  പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി  പ്രത്യേക അന്വേഷണ സംഘം  Ernakulam bomb blast  kalamassery  Kalamassery bomb blast  investigation team formed
Special Investigation Team In Kalamassery Blast

By ETV Bharat Kerala Team

Published : Oct 29, 2023, 9:53 PM IST

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്‍റെ നേതൃത്വത്തിലാകും അന്വേഷണം. അന്വേഷണ സംഘത്തിൽ 21 പേർ ഉണ്ടാകും (Special Investigation Team Formed In Kalamassery Blast).

കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എ. അക്ബര്‍, ഭീകരവിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. ശശിധരന്‍, തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണര്‍ പി.വി ബേബി, എറണാകുളം ടൗണ്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍ രാജ് കുമാര്‍.പി, കളമശ്ശേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ വിപിന്‍ ദാസ്, കണ്ണമാലി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ രാജേഷ്, കുറുപ്പുംപടി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ഫിറോസ്, ഭീകരവിരുദ്ധ സ്ക്വാഡ് ഇന്‍സ്‌പെക്‌ടര്‍ ബിജുജോണ്‍ ലൂക്കോസ് എന്നിവരും മറ്റ് 11 പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

അതേസമയം സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. സംഭവത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രതി തൃശൂർ കൊടകര പൊലീസിൽ കീഴടങ്ങിയത്. കീഴടങ്ങിയത് ഡൊമിനിക് മാർട്ടിൻ എന്നയാളാണ് എന്ന വിവരത്തിനൊപ്പം ഡൊമിനിക്കിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് കൂടി പൊലീസ് പുറത്തുവിട്ടു. അതില്‍ താൻ തന്നെയാണ് സ്ഫോടനം നടത്തിയതെന്ന് ഡൊമിനിക് മാർട്ടിൻ സമ്മതിക്കുന്നുണ്ട്.

ALSO READ:'കളമശ്ശേരിയിലേത് ദൗർഭാഗ്യകരമായ സംഭവം, പ്രത്യേകസംഘം അന്വേഷിക്കും'; മുഖ്യമന്ത്രി

സ്ഫോടനത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌:കളമശ്ശേരി സ്ഫോടനം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുവാനുള്ള പരിശ്രമങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ (CPM State Secretariat). കളമശ്ശേരിയില്‍ നടന്ന യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ഉണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

സ്ഫോടനത്തിന് പിന്നിൽ നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം ഉണ്ട്. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാനുള്ള ജാഗ്രവത്തായ ഇടപെടലുകള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണം. കേരളത്തിലെ ജനത സമാധാനപരമായ ജീവിതമാണ്‌ നയിച്ചുകൊണ്ടിരിക്കുന്നതെന്നും ക്രമസമാധാന രംഗത്ത്‌ ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്‌ കേരളമെന്നും ഇവയ്‌ക്കെതിരെ നല്ല ജാഗ്രത പുലര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയേണ്ടതുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

ALSO READ:കളമശ്ശേരിയില്‍ 'സസ്പെക്‌റ്റഡ് ലേഡി', ഡൊമിനിക് മാർട്ടിന്‍റെ ബോംബ് പഠനം ഇന്‍റർനെറ്റില്‍, കുറ്റസമ്മതം ഫേസ്‌ബുക്ക് ലൈവില്‍, എല്ലാത്തിനും തെളിവായി മൊബൈല്‍': കേരളത്തെ ഞെട്ടിച്ച പകല്‍

ALSO READ:'കളമശ്ശേരി സ്ഫോടനം മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യം'; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ABOUT THE AUTHOR

...view details