കേരളം

kerala

ETV Bharat / state

കിഫ്ബിയുടെ ഓഡിറ്റിങിനായി അന്താരാഷ്ട്ര ഓഡിറ്റര്‍: തോമസ് ഐസക്

ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ധനകാര്യമന്ത്രി തോമസ് ഐസക് ഇക്കാര്യം വെളിപ്പെടുത്തിയത്

By

Published : Nov 15, 2019, 6:54 PM IST

Updated : Nov 15, 2019, 11:10 PM IST

കിഫ്ബിയുടെ ഓഡിറ്റിങ് വിലയിരുത്താന്‍ അന്താരാഷ്ട്ര ഓഡിറ്ററെ നിയമിക്കും: തോമസ് ഐസക്

തിരുവനന്തപുരം:കിഫ്ബിയുടെ ഓഡിറ്റിങ് വിലയിരുത്താന്‍ അന്താരാഷ്ട്ര ഓഡിറ്ററെ നിയമിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ഇതിനായി ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. അന്താരാഷട്ര ഓഡിറ്റര്‍ വിലയിരുത്തിയ റിപ്പോര്‍ട്ട് മുന്‍ സിഎജി വിനോദ് റായ് അധ്യക്ഷനായി സമിതി പരിശോധിക്കും. ഈ സമിതിയുടെ റിപ്പോര്‍ട്ടും നിയമസഭയില്‍ വെക്കുമെന്നും തോമസ് ഐസക് പറഞ്ഞു . ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്.

കിഫ്ബിയുടെ ഓഡിറ്റിങിനായി അന്താരാഷ്ട്ര ഓഡിറ്റര്‍: തോമസ് ഐസക്

അതേസമയം കിഫ്ബിയില്‍ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങ് വേണമെന്ന പ്രതിപക്ഷാവശ്യത്തെ തോമസ് ഐസക് തള്ളി. സിഎജിയെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററായി നിയമിക്കുന്നത് സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കും. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങിനെക്കാളും വിപുലമായ പരിശോധനസംവിധാനമാണ് അന്താരാഷ്ട്ര ഓഡിറ്ററും വിനോദ് റായ് അധ്യക്ഷനായി സമിതിയും വിലിയിരുത്തുന്നത്. സി.എ.ജിക്ക് കിഫ്ബിയില്‍ എല്ലാ പരിശോധനയും നടത്താനുള്ള സംവിധാനമുണ്ടെന്നും ധനകാര്യമന്ത്രി പറഞ്ഞു.

Last Updated : Nov 15, 2019, 11:10 PM IST

ABOUT THE AUTHOR

...view details