സെക്രട്ടേറിയറ്റ് തീപിടിത്തം; അഡീ.ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
തീപിടിത്തമുണ്ടായ ഉടന്‍ തന്നെ അഡീഷണല്‍ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറായ എ.പി രാജീവ് സ്ഥലത്തെത്തി. അദ്ദേഹത്തിന്‍റെ ടവര്‍ ലോക്കേഷന്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ട്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടിച്ച് ഉടന്‍ തന്നെ അഡീഷണല്‍ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ.പി രാജീവ് സ്ഥലത്തെത്തിയതില്‍ അസ്വഭാവികതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സ് എത്തുന്നതിനും മുമ്പ് തന്നെ അവധിയിലായിരുന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി. രാജീവിന്‍റെ ടവര്‍ ലോക്കേഷന്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ജീവനക്കാര്‍ അറിയിച്ചത് പ്രകാരമാണ് ഓഫീസിലെത്തിയതെന്നാണ് രാജീവിന്‍റെ മൊഴി. അന്വേഷണ സമിതിയെ സഹായിക്കാനുള്ള ഉദ്യോഗസ്ഥ സമിതിയില്‍ രാജീവിനെ ഉള്‍പ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു.