തിരുവനന്തപുരം:രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14ന് അര്‍ദ്ധ രാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എം.ബി രാജേഷിനും പ്രതിപക്ഷ നേതാവ് കത്ത് നല്കി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം; പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം
ഓഗസ്റ്റ് 14ന് അര്‍ദ്ധ രാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം. മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍പ്പെടയെുള്ള ഭരണഘടന തത്വങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒന്നിച്ചു പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്നും ആവശ്യം.
സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ദീപ്ത സ്മരണ പുതുക്കുന്നതിനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍പ്പെടയെുള്ള ഭരണഘടന തത്വങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ചു പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ 25-ാം വാര്‍ഷികമായ 1972 ഓഗസ്റ്റ് 14ന് രാത്രി ഗവര്‍ണറുടെ സാന്നിദ്ധ്യത്തില്‍ കേരള നിയമസഭ ചേര്‍ന്നതും 40ാം വാര്‍ഷികത്തിന്റെ ഭാഗമായി 1987 ഓഗസ്റ്റ് 13ന് പ്രത്യേക സിറ്റിംഗ് നടത്തിയതും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 14ന് അര്‍ധ രാത്രിയില്‍ സഭ സമ്മേളിക്കുന്നതിന് അസൗകര്യമുണ്ടെങ്കില്‍ മറ്റൊരു ദിവസം കേരള നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ചേരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.