തിരുവനന്തപുരം: സിഎജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് ചോര്‍ന്നെങ്കില്‍ അത് അതീവ ഗുരുതരമായ സംഭവമെന്ന് നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ എത്തിയ ശേഷം റിപ്പോര്‍ട്ട് പുറത്ത് പോകാന്‍ സാധ്യതയില്ല. ഇക്കാര്യത്തില്‍ വിശദമായ പരിശോധനക്ക് നിയമസഭാ സെക്രട്ടറിയോട് നിര്‍ദേശിച്ചു.
സിഎജി റിപ്പോർട്ട് ചോർന്നത് ഗുരുതരം; പി ശ്രീരാമകൃഷ്ണന്‍ - സിഎജി റിപ്പോർട്ട്
നിയമസഭയില്‍ എത്തിയ ശേഷം റിപ്പോര്‍ട്ട് പുറത്ത് പോകാന്‍ സാധ്യതയില്ല. ഇക്കാര്യത്തില്‍ വിശദമായ പരിശോധനക്ക് നിയമസഭാ സെക്രട്ടറിയോട് നിര്‍ദേശിച്ചുവെന്ന് നിയമസഭ സ്പീക്കര്‍
സിഎജി റിപ്പോർട്ട് ചോർന്നത് ഗുരുതരം; സ്പീക്കർ
റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങള്‍ നേരത്തെ തന്നെ പലരും ഉന്നയിച്ചുവെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇത് ഗുരുതരവും ദൗര്‍ഭാഗ്യകരവുമായ സംഭവമാണ്. ഇക്കാര്യത്തില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Last Updated : Feb 17, 2020, 12:12 PM IST