കേരളം

kerala

ETV Bharat / state

നിയമസഭാ ചോദ്യത്തിനുള്ള മറുപടി സമൂഹ മാധ്യമങ്ങളില്‍: അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സ്പീക്കർ

നിയമസഭാ ചോദ്യത്തിന് മറുപടി തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പ് തയ്യാറാക്കി ഗവൺമെന്‍റിലേക്ക് അയച്ചു കൊടുത്ത വിവരണം മാത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതെന്നുമാണ് പരിശോധനയില്‍ വെളിവായിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു.

നിയമസഭാ ചോദ്യത്തിനുള്ള മറുപടി സമൂഹ മാധ്യമങ്ങളില്‍: അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സ്പീക്കർ  speaker  speaker ruling  leaking of answers in social media  speaker ruling on leaking of answers in social media  നിയമസഭ  സ്പീക്കർ
നിയമസഭാ ചോദ്യത്തിനുള്ള മറുപടി സമൂഹ മാധ്യമങ്ങളില്‍: അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സ്പീക്കർ

By

Published : Jun 10, 2021, 5:39 PM IST

തിരുവനന്തപുരം: നിയമസഭാ ചോദ്യത്തിനുള്ള മറുപടി സഭാതലത്തില്‍ വരുന്നതിനു മുമ്പായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സ്പീക്കറുടെ താക്കീത്.

നിയമസഭാ ചോദ്യങ്ങള്‍ക്ക് നിയമസഭാതലത്തില്‍ത്തന്നെ ഉത്തരം ലഭിക്കുക എന്നത് അംഗങ്ങളുടെ അവകാശമാണ്. അതിനെ ലംഘിക്കുന്നത് അനുചിതമായ നടപടിയാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതായി സ്പീക്കർ നിരീക്ഷിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഇത്തരം പ്രവണതകള്‍ ഇനിമേല്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാനായി, സര്‍ക്കാര്‍ ഇതു സംബന്ധിച്ച് സമഗ്രമായ വകുപ്പുതല അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ മാതൃകാപരമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്പീക്കർ താക്കീത് ചെയ്തു.

നക്ഷത്രച്ചിഹ്നമിടാത്ത 99ാം നമ്പര്‍ ചോദ്യത്തിനുള്ള മറുപടി സഭാതലത്തില്‍ വരുന്നതിനു മുമ്പായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതായും ഇത് സഭാ നടപടി ചട്ടം 47(3)ന്‍റെ ലംഘനവും അംഗങ്ങളോടും സഭയോടുമുള്ള അനാദരവും ആണെന്ന് കാട്ടി മഞ്ഞളാംകുഴി അലി ചട്ടം 303 പ്രകാരം അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസ് പരിശോധിച്ചാണ് സ്പീക്കർ താക്കീത് നൽകിയത്.

Also Read: സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ : ആദ്യ ഘട്ട സ്ഥലമെടുപ്പ് ഉടന്‍

നിയമസഭയ്ക്ക് ലഭ്യമാക്കിയ ഉത്തരമല്ല സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതെന്നും നിയമസഭാ ചോദ്യത്തിന് മറുപടി തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പ് തയ്യാറാക്കി ഗവൺമെന്‍റിലേക്ക് അയച്ചു കൊടുത്ത വിവരണം മാത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതെന്നുമാണ് പരിശോധനയില്‍ വെളിവായിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു. ആക്ഷേപം ഉയര്‍ന്നു വരാനുണ്ടായ സാഹചര്യങ്ങളെ സംബന്ധിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എഴുതി നൽകിയ മറുപടിയുടെ കൂടി അടിസ്ഥാനത്തിലാണ് താക്കീത്.

ABOUT THE AUTHOR

...view details