തിരുവനന്തപുരം:ബലാത്സംഗമുള്‍പ്പെടെയുള്ള ജാമ്യമില്ല വകുപ്പുകള്‍ ചുമത്തപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ അറസ്റ്റു ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ല. ഇക്കാര്യം സ്‌പീക്കറുടെ ഓഫീസ് അന്വേഷണ സംഘത്തെ അറിയിക്കും. ക്രിമിനല്‍ കേസുകളില്‍ ജാമ്യമില്ല വകുപ്പ് ചുമത്തപ്പെടുന്ന നിയമ നിര്‍മ്മാണ സഭാംഗങ്ങളെ അറസ്റ്റു ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടിണ്ട്.
എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്‌റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ല, മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കും - trivandrum
ബലാത്സംഗമുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ ജാമ്യമില്ല വകുപ്പ് ചുമത്തപ്പെടുന്ന നിയമ നിര്‍മ്മാണ സഭാംഗങ്ങളെ അറസ്‌റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടിണ്ട്.
മുന്‍ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു ഉള്‍പ്പെട്ട ജെ.എം.എം കേസിലാണ് സുപ്രീംകോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. ഈ വിധി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എല്‍ദോസിനെ അറസ്റ്റു ചെയ്യാന്‍ അന്വേഷണ സംഘത്തിനു തടസമില്ല. എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്‌ച (15-10-22) തിരുവനന്തപുരം ജില്ല കോടതി പരിഗണിക്കും.
രാജി ആവശ്യപ്പെടാതെ സിപിഎം: എല്‍ദോസ് കുന്നപ്പിള്ളി രാജിവയ്ക്കണം എന്ന് ആവശ്യപ്പെടേണ്ടതില്ലെന്ന് സി.പി.എം തീരുമാനിച്ചു. ധാര്‍മ്മികയുടെ പേരില്‍ കോണ്‍ഗ്രസ് ഇക്കാര്യം തീരുമാനിക്കട്ടെ എന്ന വാദമുയര്‍ത്തി കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് സി.പി.എം നീക്കം. പെരുമ്പാവൂരില്‍ 2006ലും 2011ലും വിജയം നേടാനായെങ്കിലും മികച്ചൊരു രാഷട്രീയ പോരാട്ടത്തില്‍ ഈ മണ്ഡലം പിടിച്ചെടുക്കുക സി.പി.എമ്മിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല എന്നൊരു വിലയിരുത്തലും സി.പി.എമ്മിനുണ്ട്.